കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും അപകടം : നിർമ്മാണത്തിൽ ഇരുന്ന കെട്ടിടത്തിന്റെ ഭാഗം അടന്ന് വീണ് ഒറീസ സ്വദേശിക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ശുചിമുറി ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചതിന് സമീപത്തെ കെട്ടിടം 

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും അപകടം. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് ഒരാൾക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളി ഒഡീഷ സ്വദേശി ഭരത്തിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയായിരുന്നു അപകടം. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്ന ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ തൊഴിലാളിയെ ഉടൻ തന്നെ ആശുപത്രിയിൽ എതിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. മാസങ്ങൾക്ക് മുൻപ് ശുചിമുറി ഇടിഞ്ഞ് വീണ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ചിരുന്നു. ഇതേ സ്ഥലത്തിനു സമീപത്ത് തന്നെയാണ് ഇപ്പോഴും അപകടം ഉണ്ടായിരിക്കുന്നത്.

Advertisements

Hot Topics

Related Articles