വൈദ്യുതി ലൈനിൽ അമിതമായി വോൾട്ടേജ് പ്രവഹിച്ചു : വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു

കടുത്തുരുത്തി: വൈദ്യൂതി ലൈനിലൂടെ അമിതമായി വോള്‍ട്ടേജ് പ്രവഹിച്ചതോടെ പള്ളിയിലെ ഇലക്ട്രിക്ക് സാമഗ്രികളും സിടി ടിവി ഉള്‍പെടെ വൈദ്യൂതോപകരണങ്ങളെല്ലാം കത്തി നശിച്ചു. നിരവധി വീടുകളിലും അമിത വൈദ്യൂതി പ്രവാഹനം നാശം വരുത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. വാലാച്ചിറ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലാണ് നാശമുണ്ടായത്. പള്ളിയിലെ ഫാനുകള്‍, ലൈറ്റുകള്‍, സിസി ടിവി കാമറകള്‍, തിരുനാളിനോടുനുബന്ധിച്ചു അലങ്കരിച്ചു വച്ചിരുന്ന രൂപ കൂടുകളിലെ ലൈറ്റുകള്‍ എന്നിങ്ങനെ ഒട്ടുമിക് സാധന സാമഗ്രികളും കത്തി നശിച്ചതായി പള്ളിയധികൃതര്‍ അറിയിച്ചു. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പള്ളിക്കുണ്ടായത്. സമീപത്തെ പറമ്പിതടം മാത്യു ശസ്താകാലാം ജോയി തുടങ്ങീ നിരവധിപേരുടെ വീടുകളിലും വൈദ്യൂതോപകരണങ്ങള്‍ കത്തി നശിച്ചു. വാലാച്ചിറ, ചാക്കരിമുക്ക് പ്രദേശങ്ങളിലാണ് നാശമുണ്ടായത്. പള്ളിമേടയിലെ സിസി ടിവിയും കത്തി നശിച്ചു. തിരുനാള്‍ നടക്കുന്ന സമയത്ത് കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രവര്‍ത്തി ഉണ്ടായത് നാട്ടുകാരിലും അമര്‍ഷമുണ്ടാക്കി. ന്യൂട്രല്‍ ലൈന്‍ കട്ട് ആയതിനാലാണ് ഇത്തരം സംഭവം ഉണ്ടായതെന്നാണ് കെഎസ്ഇബി നല്‍കുന്ന വിശദീകരണം.

Advertisements

Hot Topics

Related Articles