ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’യുടെ പുത്തൻ പോസ്റ്റർ റിലീസ് ആയി. ചിത്രത്തിന്റെ നായികയായ കയാദു ലോഹറിന്റെ സിംഗിള്‍ പോസ്റ്റർ ആണ് പുറത്ത് വിട്ടത്. ചിത്രത്തിന്റെ റിലീസ് ഡേറ്റും പോസ്റ്ററിലുണ്ട്. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 9-നാണ് ‘പള്ളിച്ചട്ടമ്പി’ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുന്നത്. പള്ളിച്ചട്ടമ്പിയില്‍ നായികയായി എത്തുന്ന കയാദുവിന്റെ അനൗണ്‍സ്മെന്റ് വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ ‘ഡ്രാഗണ്‍’ല്‍ നായികയായതോടെയാണ് കയാദു ലോഹർ തെന്നിന്ത്യൻ സിനിമ ലോകത്തിന് കൂടുതല്‍ പ്രിയങ്കരിയായത്.
പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘പള്ളിച്ചട്ടമ്പി’യില്‍ ഇത് വരെ കാണാത്ത ലുക്കിലാണ് ടൊവിനോ തോമസിനെ കാണാൻ സാധിക്കുക. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്‍മെന്റ് എന്ന ബാനറില്‍ ചാണുക്യ, ചൈതന്യ, ചരണ്‍ എന്നിവർ ചേർന്നാണ് മലായാളം ഉള്‍പ്പടെ അഞ്ചു ഭാഷകളില്‍ റിലീസ് ആകുന്ന ‘പള്ളിച്ചട്ടമ്പി’ നിർമ്മിക്കുന്നത്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കയാദു ലോഹർ നായികയാകുന്ന ‘പള്ളിച്ചട്ടമ്പി’യില്‍ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
ടിജോ ടോമി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെൻസേഷൻ ജേക്സ് ബിജോയ് ആണ്. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കള്‍. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യൻ. ഫിനാൻസ് കണ്ട്രോളർ അനില്‍ അമ്പല്ലൂർ. പ്രൊഡക്ഷൻ കണ്ട്രോളർ രാജേഷ് മേനോൻ. റെനിത് രാജ്, കിരണ്‍ റാഫേല്‍ എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ . സൗണ്ട് ഡിസൈൻ -സിങ്ക് സിനിമ, രാജേഷ് മേനോൻ ആണ് ആർട്ട് ഡയറക്ടർ, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ഡിജിറ്റല്‍ മാർക്കറ്റിംഗ്: അഖില്‍ വിഷ്ണു വി എസ്, പി.ആർ.ഓ അക്ഷയ് പ്രകാശ്. സ്റ്റില്‍സ് റിഷ്ലാല് ഉണ്ണികൃഷ്ണൻ. പോസ്റ്റർ ഡിസൈൻ യെല്ലോടൂത്ത്സ്.


