കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ചങ്ങനാശേരിയിൽ നടന്നു: ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു

ചങ്ങനാശേരി : കേരള പോലീസ് ഓഫീസർ അസോസിയേഷൻ 36 ജില്ലാ സമ്മേളനം ചങ്ങനാശ്ശേരി അരികത്ത് ഓഡിറ്റോറിയത്തിൽ നടന്നു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എ എസ് അൻസൽ അദ്ധ്യക്ഷത വഹിച്ചു. പൊതുയോഗം അഡ്വ.ജോബ് മൈക്കിൾ എം എൽ എ ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ കേരള അർബൻ ആൻ്റ് റൂറൽ ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർമാൻ അഡ്വ. റജി സക്കറിയ മുഖ്യ പ്രഭാഷണം നടത്തി.

Advertisements

ചങ്ങനാശ്ശേരി നഗരസഭ ചെയർമാൻ ജോമി ജോസഫ്, ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് ശ്രീകുമാർ .ആർ , ചങ്ങനശ്ശേരി ഡിവൈഎസ്പി ആഷാദ്, കേരള പോലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി അനുപ് അപ്പുകുട്ടൻ, കേരള പോലീസ് പെൻഷനേഴ്സ് അസോസി ക്ഷേൻ സംസ്ഥാന കമ്മറ്റി ജോ. സെക്രട്ടറി പി വി. പുഷ്പൻ – സംഘടന സംസ്ഥാന ഭാരവാഹികളായ പ്രോംജി കെ. നായർ ജോ സെക്രട്ടറി ബൈജു കെ സി തുടങ്ങിയവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിന് ജില്ലാസെകട്ടറി സലിംകുമാർ കെ.സി. സ്വാഗതവും ജോ സെക്രട്ടറി രാംദാസ് കെ. ടി കൃതജ്ഞതയും പറഞ്ഞു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പോലിസ് മേധാവി എ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കോട്ടയം ഡിവൈഎസ്പി അരുൺ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്.പി ടിപ്സൺ തോമസ് മേക്കാടൻ, കെ.പി.എ ജില്ലാ പ്രസിഡൻറ് അജിത്ത്കുമാർ സംസ്ഥന കമ്മറ്റി വൈപ്രസിഡൻ്റെ  ജ്യോതിഷ് സംസ്ഥാന കമ്മറ്റിയുടെ സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി സലിംകുമാർ ജില്ലാ കമ്മറ്റി റിപ്പോർട്ടും ട്രഷറർ മുഹമദ് ഷഫിക്ക് വരവ് ചിലവ് കണക്കും ജില്ലാ എക്സിക്ക്യൂട്ടിവ് അംഗം ബിജു ചെറിയാൻ പ്രമേയവും അവതരിപ്പിച്ചു. ചടങ്ങിന് സ്വാഗത സംഘം ചെയർമാൻ സുരേഷ് കുമ്മർ കെ.ജി സ്വാഗതവും കൺവിനർ രജ്ഞിത്ത് കുമാർ കൃതഞ്ഞതയും രേഖപ്പെടുത്തി.

ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നും സംഘടന അംഗങ്ങൾ പങ്കെടുത്തു. കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഡിവൈഎസ്പി ഓഫീസ് എന്നിവ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും കോട്ടയം ഡി.എച്ച് ക്യൂവിൽ ആവശ്യമായ നവികരണ പ്രവർത്തനങ്ങൾ നടത്തണമെന്നു സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പോലീസ് സേന മറ്റ് സംസ്ഥാനത്തെ പോലിസിനെ അപേക്ഷിച്ച ഏറെ കഴിവും ശേഷിയുമുള്ള വിഭാഗമാണെന്നും സംസ്ഥാനത്തിൻ്റെ വികസനത്തിന് വേഗത കുട്ടുന്നതിൽ പോലിസ് വഹിക്കുന്ന പങ്ക് ചെറുതല്ല എന്നും മറ്റു ജില്ലകളിൽ നിന്നും കോട്ടയത്തെ പോലിസ് ഏറെ മുൻമ്പത്തിയിലാണ് എന്നും പറഞ്ഞു. സമ്മേളന ശേഷം നടന്ന സാംസ്കാരികസന്ധ്യ പ്രശസ്ത സിനിമ താരം പ്രേംപ്രകാശ് ഉദ്ഘാടനം നടത്തി. ജില്ലയിലെ പോലീസ് ഓർക്സ്ട്രായുടെ ഗാനമേളയും നടന്നു.

Hot Topics

Related Articles