മുംബൈ: 20 ലോകകപ്പില്‍ പാകിസ്താനെതിരെയും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങില്‍ ഇഷാൻ കിഷനോടപ്പം ഇറങ്ങുക സഞ്ജു സാംസണ്‍ ആണെന്ന് സൂചന. നമീബിയക്കെതിരെ മലയാളി താരം സഞ്ജു സാംസണ്‍ മികച്ച തുടക്കത്തിന് ശേഷം നിരാശപ്പെടുത്തിയെങ്കിലും അഭിഷേക് പൂര്ണ്ണ ഫിറ്റാകാത്തതാണ് വീണ്ടും അവസരമൊരുങ്ങാൻ കാരണമാകുക.
നമീബിയക്കെതിരെ എട്ട് പന്തില്‍ 22 റണ്‍സെടുത്ത് സഞ്ജു പുറത്തായിരുന്നു. ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത സഞ്ജു മൂന്ന് സിക്‌സും ഒരു ഫോറും നേടി ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ അനാവശ്യ ഷോട്ട് സഞ്ജുവിനെ പവലിയനില്‍ തിരിച്ചെത്തിച്ചു. രണ്ടാം ഓവറില്‍ ബെന്‍ ഷികോംഗോയുടെ പന്ത് ചിപ്പ് ചെയ്ത സഞ്ജു ഡീപ്പ് മിഡ് വിക്കറ്റില്‍ ക്യാച്ച് നല്‍കി.എന്നാല്‍ വീണ്ടും അവസരം ലഭിക്കുമെന്നാണ് സൂര്യകുമാര്‍ നല്‍കുന്ന സൂചന. ടോസ് സമയത്ത് സൂര്യ പറഞ്ഞതിങ്ങുനെ… ‘അഭിഷേക് ഇപ്പോഴും അസുഖത്തില്‍ നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ല. ഒന്നോ രണ്ടോ മത്സരങ്ങള്‍ അഭിഷേകിന് നഷ്ടമാകും. പകരം സഞ്ജു പ്ലേയിംഗ് ഇലവനിലെത്തി. അഭിഷേകിനെ പോലെ തകര്‍ത്തടിക്കുന്ന ബാററ്റാണ് സഞ്ജുവും.’ സൂര്യ പറഞ്ഞു. ഞായറാഴ്ച്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ മത്സരം. സൂര്യ പറഞ്ഞത് സംഭവിക്കുകയാണെങ്കില്‍ പാകിസ്ഥാനെതിരേയും സഞ്ജുവിനെ കാണാം.


