കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 14 ശനിയാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറെ നട , കിഴക്കേനട, വടക്കേനട, പാണ്ടവം , പട്ടരത്ത് പടി , വ്യാപാരഭവൻ എന്നീ ട്രാൻസ് ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവിക്കാട്, കൊല്ലമ്പറമ്പ്, ചേലമറ്റംപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 10:00 മുതൽ 01:00 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാളചന്ത ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 6:00 വരെ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദീപം ട്രാൻസ്ഫോർമറുടെ കീഴിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5: 30 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റബ്കോ, പൂത കുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കേളൻ കവല ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെയും,ശെൽവൻ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .


