കോട്ടയം : ഏറ്റുമാനൂർ പട്ടിത്താനത്ത് കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മകനും മരിച്ചു. പുതുപ്പള്ളി പയ്യപ്പാടി വെന്നിമല കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ അജീഷിന്റെ ഭാര്യ ഗീത അജീഷ്(46),മകൻ എബൽ അജീഷ്( 19) എന്നിവർ ആണ് മരിച്ചത്.
ഫെബ്രുവരി ഒന്നിന് ഏറ്റുമാനൂർ പട്ടിത്താനത്ത് കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കവേ ഇന്ന് രണ്ട് പേരും മരണത്തിന് കീഴടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പയ്യപ്പാടി ഏബനേസ്സർ സഭാംഗവും സെക്രട്ടറിയുമായിരുന്ന അജേഷ്.റ്റി.മാത്യുവും കുടുംബവും ഫെബ്രുവരി ഒന്നിന് മകൻ ഏബേൽ.റ്റി.അജേഷിൻ്റെ പഠനത്തോടനുബന്ധിച്ച് എറണാകുളത്തുനിന്നും വീട്ടിലേയ്ക്കുള്ള മടക്കയാത്രയിൽ അവർ സഞ്ചരിച്ചിരുന്ന വാഹനം എറ്റുമാനൂരിനടുത്തുള്ള തവളക്കുഴിയിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ഗിതയുടെ ഭർത്താവ് അജേഷ്.റ്റി.മാത്യു ഒഴികെയുള്ള എല്ലാവർക്കും ഗുരുതര പരിക്കുകൾ ഏൽക്കുകയും ചെയ്തു എന്നാൽ ഏബേലിനു അടിയന്തരമായി ഒരു ഓപറേഷൻ ചെയ്യണമായിരുന്നു ഇതിന് 10 ലക്ഷം രൂപയോളം ചിലവ് വേണ്ടി വരുന്ന സാഹചര്യത്തിൽ പുതുപ്പള്ളിയുടെ നാലാം വാർഡിൽ ജനകിയ സമിതിയുടെ നേതൃതത്തിൽ പിരിവ് നടത്തുകയും അതിൽ ഒരു ലക്ഷത്തി 82000 രൂപ പിരിവ് കിട്ടുകയും ചെയ്തു കൂടാതെ കോൺ: പ്രവർത്തകർ 40,000 രൂപ പിരിച്ച് നൽകുകയും ചെയ്തു എന്നാൽ ഓപ്പറേഷന് കാത്ത് നിൽക്കാതെ രാവിലെ എബൽ അജീഷ് (19) മരണപ്പെട്ടു തൊട്ട് പിന്നാലെ മാതാവ് ഗീതയും മരണത്തിന് കീഴടങ്ങി.


