മണർകാട് കത്തീഡ്രലിൽ  നോമ്പുകാല പ്രാർത്ഥനാസംഗമവും വാർഷിക കൺവെൻഷനും 

കോട്ടയം:  ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ വലിയ നോമ്പിനോട് അനുബന്ധിച്ച് പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രാർത്ഥനാ യോഗങ്ങളുടെ ആഭിമുഖ്യത്തിൽ സ്നേഹദീപ്തി പ്രാർത്ഥന സംഗമം 2026 ഫെബ്രുവരി 20-ാം തീയതി മുതൽ മാർച്ച് 21-ാം വരെ നടക്കും. ഫെബ്രുവരി 20 വെള്ളിയാഴ്ച വെള്ളൂർ നോർത്ത് പ്രാർത്ഥനാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളൂർ നോർത്ത് സൺഡേ സ്കൂളിൽ വച്ച് വൈകുന്നേരം 6 30ന് സന്ധ്യാ നമസ്കാരവും 7.00 ന് പള്ളി സഹവികാരിയും കേന്ദ്ര പ്രാർത്ഥനയോഗ പ്രസിഡന്റുമായ റവ ഫാ.ഗീവറുഗീസ് നടുമുറിയിൽ പ്രാരംഭ സന്ദേശം നൽകി സ്നേഹദീപ്തി പ്രാർത്ഥന സംഗമം ഉദ്ഘാടനം ചെയ്യുന്നതാണ്. 

Advertisements

പള്ളി ട്രസ്‌റ്റിമാരായ ഇ വി കുറിയാക്കോസ് ഇടച്ചേരിൽ, പി.എ സ്കറിയാച്ചൻ പള്ളത്ത്, ബിജു വർഗീസ് കന്നുകുഴിയിൽ, പള്ളി സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ എന്നിവർ ആശംസകൾ നേരുന്നതുമാണ് ‘ തുടർന്ന് നടക്കുന്ന വചന ശുശ്രൂഷ ‘റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ നയിക്കുന്നതുമാണ്. മാർച്ച്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 23, 24, 25, 26 തീയതികളിൽ സായാഹ്നങ്ങളിൽ പള്ളിയങ്കണത്തിൽ വച്ച് കത്തീഡ്രൽ വാർഷിക കൺവെൻഷനും സ്നേഹദീപ്തി പ്രാർത്ഥനാ സംഗമത്തിന്റെ സമാപനവും നടക്കും. 

മാർച്ച് 25ാം തീയതി വചനിപ്പ് പെരുന്നാളും മാർച്ച് 27ാം തീയതി നാല്പതാം വെള്ളിയാഴ്ച ശിശുക്കൾക്ക് വിശുദ്ധ കുർബാന അനുഭവം മാർച്ച് 28 ശനിയാഴ്ച (ലാസറിനെ ഉയർപ്പിച്ച ദിവസം) വയോജനങ്ങൾക്കും രോഗികൾക്കും ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന അനുഭവം ഉണ്ടായിരിക്കുന്നതാണ്

Hot Topics

Related Articles