ദില്ലി: ഗുരുഗ്രാമിൽ യുവതിയോട് ആൺസുഹൃത്തിന്റെ കൊടുംക്രൂരത. യുവതിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി. ത്രിപുര സ്വദേശിയായ യുവതിയെ ക്രൂകൃത്യത്തിന് ഇരയാക്കിയ ആൺസുഹൃത്ത് ശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ത്രിപുരയിൽ നിന്നും ദില്ലിയിൽ ബയോ ടെക്നോളജി പഠിക്കാനെത്തിയ 19കാരിയാണ് ക്രൂരതക്കിരയായത്.
കഴിഞ്ഞ വർഷമാണ് ഡേറ്റിംഗ് ആപ്പ് വഴി ഇവർ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. പിന്നീട് ഗുരുഗ്രാമിൽ ഇവർ ഒന്നിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായി എന്നാണ് പൊലീസ് പറയുന്നത്. ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ വെച്ചാണ് യുവതിയുെട സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയത്. നിലവിൽ ഗുരുതരമായി പൊള്ളലേറ്റ് പെൺകുട്ടി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുഹൃത്തുക്കളെത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയാണ്.


