കോട്ടയം : കോട്ടയം കളത്തിപ്പടിയിൽ മദ്യലഹരിയിൽ ആംബുലൻസ് ഓടിച്ച് അപകടം ഉണ്ടാക്കിയ കേസിൽ ഡ്രൈവറെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ആംബുലൻസ് ഡ്രൈവർ വടവാതൂർ കളപ്പുരയ്ക്കൽ വീട്ടിൽ ബിനിൽ കെ പീറ്ററി (35) നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്.
കോട്ടയം കളത്തിപ്പടി ഭാഗത്ത് ആംബുലൻസും സ്ക്കൂട്ടറും തമ്മിൽ ഇടിച്ച് അപകടം ഉണ്ടായതായി സ്റ്റേഷനിൽ വിവരം ലഭിച്ചതനുസരിച്ചാണ് പോലീസ് സംഘം ആംബുലൻസ് ഡ്രൈവറെ പരിശോധിച്ചു. ഇയാൾ മദ്യലഹരിയിൽ സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് മനസ്സിലായി. തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് പരിക്കുപറ്റിയവരുടെ ബന്ധുവിന്റെ പരാതിയിൽ കേസെടുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് ഉച്ചയോടെ പൊൻപള്ളി ഭാഗത്ത് നിന്നും കളത്തിപ്പടി ഭാഗത്തേക്ക് ഡ്രൈവർ മാത്രമായി ഓടിച്ച് വന്ന ആംബുലൻസ് വാഹനം കളത്തിപ്പടി ജംഗ്ഷൻ ഭാഗത്ത് വച്ച് അയ്മനം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചുവന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ഹോസ്പിറ്റലിൽ ചികിത്സ തേടിയിരിക്കുകയാണ്.


