കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ് സംഘം 

കൊച്ചി : വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച്‌ അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്‌ഐ പി എൻ സന്തോഷിനാണ് പരിക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ 20 മീറ്റർ മുന്നോട്ടു പാഞ്ഞു. ഇതിനുപിന്നാലെ സഡൻ ബ്രേക്കിട്ടതോടെ എഎസ്‌ഐ തെറിച്ചുവീഴുകയായിരുന്നു. എസിഎം സ്കൂളിനു സമീപം ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥർ കൈ കാണിച്ചതിനെ തുടർന്നു നിർത്തിയ ശേഷം അമിതവേഗതയില്‍ കാർ ചീറിപായുകയായിരുന്നു. കാർ കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Advertisements

കാറില്‍ ഏതെങ്കിലും ലഹരി വസ്തുക്കളുണ്ടായിരുന്നോ എന്നാണ് പോലീസിന്റെ സംശയം. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിയിരിക്കുന്നത്. സന്തോഷിന്റെ തുടകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Hot Topics

Related Articles