പ്രാ യം കൂടുന്നതിന് അനുസരിച്ച് പലതരം രോഗങ്ങളും വന്നുകൊണ്ടേയിരിക്കും. പ്രത്യേകിച്ചും പ്രായമുള്ള സ്ത്രീകള്‍ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്.40 കഴിഞ്ഞ സ്ത്രീകള്‍ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇതാണ്. കിവിയില്‍ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ചർമ്മം, തലമുടി, എല്ലുകള്‍ എന്നിവ ലഭിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും കിവി കഴിക്കുന്നത് നല്ലതാണ്.
ഗ്രീക്ക് യോഗർട്ടില്‍ ധാരാളം കാല്‍സ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എല്ലുകളെയും പേശികളെയും ബലമുള്ളതാക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഇത് കഴിക്കുന്നത് നല്ലതാണ്. പ്രൂണ്‍സില്‍ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, വിറ്റാമിൻ കെ, ആന്റിഓക്സിഡന്റുകള്‍ എന്നിവയുമുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്ലൂബെറിയില്‍ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍, ബ്ലഡ് പ്രഷർ എന്നിവ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. മഷ്റൂമില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും, വീക്കം, സമ്മർദ്ദം എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നു.ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോളും ബ്ലഡ് പ്രഷറും നിയന്ത്രിക്കാനും ഫ്ലാക്സ് സീഡ് കഴിക്കുന്നത് നല്ലതാണ്.


