വാട്സ്അപ്പ് അടക്കമുള്ള മെസേജിങ് ആപ്പുകൾക്ക് മാർച്ച് ഒന്നു മുതൽ നിർണ്ണായക മാറ്റം; സിം ഇല്ലാതെ ഇവയൊന്നും ഇനി പ്രവർത്തിക്കില്ല 

ന്യൂഡൽഹി: ഇന്ത്യയില്‍ മെസേജിങ് ആപ്പുകള്‍ക്ക് പുതിയ സിം ബൈൻഡിങ് നിയമം മാർച്ച്‌ 1 മുതല്‍ പ്രാബല്യത്തില്‍. ടെലികോം വകുപ്പ് കൊണ്ടുവരുന്ന ഈ നിർണായക മാറ്റം സൈബർ തട്ടിപ്പുകള്‍ തടയാൻ ലക്ഷ്യമിട്ടാണ്. വാട്സ് ആപ്പ്,ടെലിഗ്രം,സ്നാപ് ചാറ്റ് ,ഷെയർ ചാറ്റ്,ജോഷ് തുടങ്ങി ആപ്പുകളൊന്നും ആക്ടീവ് സിം കാർഡ് ഇല്ലാതെ ഇനി പ്രവർത്തിക്കില്ല.

Advertisements

സിംകാർഡ് ഉണ്ടെങ്കില്‍ മാത്രമേ സേവനങ്ങള്‍ പ്രവർത്തിക്കുന്നുളളു എന്ന് ഉറപ്പാക്കാൻ നവംബർ 28ന് ഇന്ത്യൻ ടെലി കമ്യൂണിക്കേഷൻ വകുപ്പ് ഔദ്യോഗികമായി നിർദേശിച്ചിരുന്നു. ഉത്തരവ് പാലിക്കാൻ 90 ദിവസത്തെ സമയം നല്‍കിയിരുന്നു. ഫെബ്രുവരി 28 ന് അവസാനിക്കുന്ന സമയപരിധി,120 ദിവസത്തിനുളളില്‍ ഒരു കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കണം. മാർച്ച്‌ 1 മുതല്‍ പ്രബല്യത്തില്‍ വരും. ടെലി കമ്യൂണിക്കേഷൻ ഭേദഗതി നിയമപ്രകാരമാണ് കേന്ദ്രസർക്കാർ നടപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിജിറ്റല്‍ അറസ്റ്റ് പോലുളള സാമ്പത്തിക തട്ടിപ്പുകളും സിം സ്വാപ്പിംങ് വഴിയുളള ക്രമക്കേടുകളും ഇല്ലാതാക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. നിലവില്‍ ഒരു തവണ ഒ.ടി.പി വഴി ലോഗിൻ ചെയ്താല്‍ സിം കാർഡ് മാറ്റിയാലും വാട്സ് ആപ്പ് പ്രവർത്തിക്കുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ രജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണില്‍ നിന്ന് മാറ്റുകയോ അക്കൗണ്ട് കാലാവധി കഴിയുകയോ ചെയ്താല്‍ വാട്സ് ആപ്പ് ഉടനെ പ്രവർത്തന രഹിതമാകും. നിങ്ങളുടെ പ്രൈമറി ഫോണില്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡ് എപ്പോഴും ഉണ്ടായിരിക്കണം.

വെബ് ബ്രൗസറുകള്‍ വഴി ലോഗ് ഇൻ ചെയ്യുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്. കംപ്യൂട്ടറിലോ മറ്റ് ഉപകരണങ്ങളിലോ ഉപയോഗിക്കുന്നവർ ഓരോ 6 മണിക്കൂർ കൂടുമ്പോഴും വീണ്ടും ലോഗിൻ ചെയ്യേണ്ടി വരും. ഉപയോക്താക്കള്‍ ലോഗ് ഔട്ട് ചെയ്തില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ആപ്പില്‍ നിന്നും ലോഗ് ഔട്ടാവുന്ന സംവിധാനവും നിലവില്‍ വരും. തുടർന്ന് ഉപയോഗിക്കാൻ വീണ്ടും ക്യൂ.ആർ കോഡ് വഴി വെരിഫിക്കേഷൻ നടത്തേണ്ടി വരും. +91 എന്ന കോഡില്‍ നിന്നും തുടങ്ങുന്ന ഇന്ത്യൻ ഫോണ്‍നമ്പറുകള്‍ക്ക് മാത്രമാണ് നിലവില്‍ നിയമം ബാധകമാകുന്നത്.

Hot Topics

Related Articles