അലന്റെ അതിരടിമാസടി..! 33 പന്തിൽ സെഞ്ച്വറിയുമായി ഫിൻ അലൻ; 13 ഓവറിൽ ഒൻപത് വിക്കറ്റ് വിജയവുമായി കിവീസ് ലോകകപ്പ് ഫൈനലിൽ

കൊൽക്കത്ത: ഈഡൻഗാർഡൻസിൽ ഫിൻ അലൻ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ വൻമരം കടപുഴകി. 20 ഓവറിൽ വളരെ കഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്കൻ സംഘം അടിച്ചെടുത്ത സ്‌കോർ 13 ഓവറിൽ വെടിക്കെട്ട് ബാറ്റിംങ് പ്രകടനത്തോടെ കിവീസ് മറികടന്നു. 33 പന്തിൽ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ട്വന്റി 20 സെഞ്ച്വറിയാണ് ഫിൻ അലൻ സ്വന്തമാക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്കയെ തകർത്ത് കിവീസ് സെമിയിലേയ്ക്കു മാർച്ച് ചെയ്തു.

Advertisements

ടോസ് നേടിയ കിവീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിംങിന് അയക്കുകയായിരുന്നു. 12 റൺ സ്‌കോർ ബോർഡിൽ കയറിയപ്പോഴേയ്ക്കും ഡിക്കോക്കിനെയും (10), റിയാൻ റിക്കിൾട്ടനെയും (0) പുറത്താക്കിയ മക് കോൺഷീ ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി. 55 വരെ പിടിച്ചു നിന്ന ക്യാപ്റ്റൻ എയ്ഡൻ മാക്രം 20 പന്തിൽ 18 റണ്ണുമായി പുറത്തായി. 77 ൽ മില്ലറും (6), ബ്രേവിസും അടതുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ ദക്ഷിണാഫ്രിക്ക ഞെട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് സ്റ്റബ്‌സും (29), ജാസേസണും (പുറത്താകാതെ 30 പന്തിൽ 55) നടത്തിയ രക്ഷാപ്രവർത്തനമാണ് ദക്ഷിണാഫ്രിക്കയെ 150 റൺ കടത്തിയത്. അവസാന ഓവറുകളിൽ ആളിക്കത്തിയ ജാനേസണാണ് ദക്ഷിണാഫ്രിക്കയെ 166 എന്ന സേഫായ സ്‌കോറിൽ എത്തിച്ചത്. എന്നാൽ, മറുപടി ബാറ്റിംങിന് കിവീസ് ഇറങ്ങിയ സമയം മുതൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു വശത്ത് വെടിക്കെട്ടിന് തിരികൊളുത്തിയ ഫിൻ അലൻ ( 33 പന്ത് എട്ട് സിക്‌സ്, 10 ഫോർ 100 റൺസ്) ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിലം തൊടീച്ചില്ല. 33 പന്തിൽ 58 റണ്ണുമായി സെയ്ഫിർട്ട് പുറത്തായെങ്കിലും 11 പന്തിൽ 13 റണ്ണുമായി രചീൻ രവീന്ദ്ര വിജയത്തിന് സാക്ഷിയായി.

Hot Topics

Related Articles