രാമപുരം എസ്.എച്ച്.എൽ.പി. സ്കൂളിന് എം.എൽ.എ. എക്സലൻസ് അവാർഡ്

രാമപുരം: വിദ്യാഭ്യാസ മേഖലയിലെ മികവിനൊപ്പം കൃഷിയിലും , പാഠ്യ പഠ്യേതര രംഗങ്ങളിൽ
സമാനതകളില്ലാത്ത മുന്നേറ്റം നടത്തുന്ന രാമപുരം എസ്.എച്ച്.എൽ.പി. സ്കൂളിന് മാണി സി. കാപ്പൻ എം.എൽ.എ.യുടെ എക്സലൻസ് അവാർഡ്. സ്കൂളിൽ നടന്ന ചടങ്ങിൽ എം.എൽ.എ. നേരിട്ടെത്തി അവാർഡ് സമ്മാനിച്ചു.
നേരത്തെ സ്കൂൾ സന്ദർശിച്ച വേളയിൽ നിരവധി അവാർഡുകൾ സമ്മാനിച്ച സ്കൂൾ കൃഷിത്തോട്ടം, സാമൂഹ്യ പ്രതിബദ്ധതയോടുള്ള വിദ്യാർത്ഥികളുടെ വിവിധ പ്രവർത്തനങ്ങൾ കണ്ട് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് എം.എൽ.എ. ഈ പുരസ്കാരം പ്രഖ്യാപിച്ചത്. നൽകിയ വാക്ക് പാലിച്ച് അദ്ദേഹം ഇന്ന് വിദ്യാലയ മുറ്റത്തെത്തി ഉപഹാരം കൈമാറുകയായിരുന്നു.
പഠനത്തോടൊപ്പം തന്നെ പ്രകൃതിയെ സ്നേഹിക്കാനും കലകളെ പ്രോത്സാഹിപ്പിക്കാനും സ്കൂൾ അധികൃതരും അധ്യാപകരും കാട്ടുന്ന താല്പര്യം മാതൃകാപരമാണെന്ന് എം.എൽ.എ. പറഞ്ഞു. സ്കൂൾ മാനേജർ ബർക്കുമാൻസ് കുന്നു പുറം,ഹെഡ് മിസ്ട്രസ്സ് സി. ലിസാ മാത്യൂസ്, പി ടി എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ, വാർഡ് മെമ്പർ ലിസമ്മ മത്തച്ചൻ, മദർ സുപ്പീരിയർ സി.അനിജ, പൂർവ്വ വിദ്യാർത്ഥിനി ലഫ് അനുജോസ്,പി ടി എ എക്സികുട്ടിവ് അംഗങ്ങൾ,വിദ്യാർത്ഥികൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭാഷ നൈപുണിയുമായി ബന്ധപ്പെട്ട് നടത്തിയ ഇംഗ്ലീഷ് ഗ്രാൻ്റ് ഫിനാലെയുടെ സമ്മാനദാനവും നിർവ്വഹിച്ചു

Advertisements

Hot Topics

Related Articles