ദേവലോകത്ത് വി.മൂറോൻ കൂദാശയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി

ചിത്രം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വി.മൂറോൻ തയാറാക്കുന്ന പ്രത്യേക സ്ഥലത്തിന്റെ കൂദാശ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിക്കുന്നു. ഫാ.ഗീവർഗീസ് ജോൺസൺ, ഫാ.അശ്വിൻ ഫെർണാണ്ടസ്, ഫാ.യാക്കോബ് റമ്പാൻ, ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് എന്നിവർ സമീപം.

Advertisements

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ മാർച്ച് 27ന് നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. വിശുദ്ധ മൂറോൻ തയാറാക്കുന്ന പ്രത്യേക സ്ഥലത്തിന്റെ ശുദ്ധീകരണ ശുശ്രൂഷ പൗരസ്ത്യകാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ നിർവഹിച്ചു. ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ.ഗീവർഗീസ് മാർ ബർന്നബാസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി. ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, അസി.മാനേജർ ഫാ.ഗീവർഗീസ് ജോൺസൺ, ഫാ.അശ്വിൻ ഫെർണാണ്ടസ്, വൈദിക സെമിനാരി വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു. വിശുദ്ധ മൂറോൻ കൂദാശക്കായി കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷനായ സമിതി പ്രവർത്തനം തുടങ്ങി. ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, സഖറിയാ മാർ സേവേറിയോസ്, ഫാ.മത്തായി റമ്പാൻ, ഫാ.യൂഹാനോൻ റമ്പാൻ, ഫാ.യാക്കോബ് റമ്പാൻ, ഫാ.അശ്വിൻ ഫെർണാണ്ടസ്, ഫാ.അലക്സാണ്ടർ പി ഡാനിയേൽ, ഫാ.ശാമുവേൽ ജോർജ്, ഫാ.ഗീവർഗീസ് ജോൺസൺ,ഫാ.ജോബിൻ വർഗീസ്, ഫാ.കുര്യാക്കോസ് ജോർജ്, ഫാ.നോബിൻ ഫിലിപ്പ് എന്നിവരാണ് മറ്റ് അംഗങ്ങൾ. നീണ്ട 8 വർഷങ്ങൾക്ക് ശേഷമാണ് മലങ്കരസഭയിൽ വി.മൂറോൻ കൂദാശ നടക്കുന്നത്.

Hot Topics

Related Articles