“സഞ്ജു കേരളത്തിന്റെ പുത്രൻ; കേരളത്തിൻ്റെ അഭിമാനം; സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും”; മന്ത്രി വി ശിവൻകുട്ടി
കൊച്ചി: ട്വന്റി ട്വന്റി ലോക കപ്പിൽ ഇന്ത്യയുടെ വിജയശിൽപിയും പ്ളേയർ ഓഫ് ദ ടൂർണമെന്റുമായ സഞ്ജു സാംസണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ജു സാംസൺ കേരളത്തിൻ്റെ പുത്രൻ. കേരളത്തിൻ്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തിൽ ലോകത്തിൻ്റെ പ്രശംസ നേടി. ഔദ്യോഗിക സ്വീകരണം ഒരുക്കും. ഇക്കാര്യം സഞ്ജുവിൻ്റെ പിതാവിനെ ഇന്ന് നേരിട്ട് കണ്ട് അറിയിക്കും. അർഹമായ സ്വീകരണം ഒരുക്കും. സഞ്ജു വിൻ്റെ PA യെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആറ്റുകാൽ പൊങ്കാല, സ്ത്രീ പൊള്ളലേറ്റ് മരിച്ച സംഭവം. വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം. ആറ്റുകാൽ പൊങ്കാല: മാലിന്യനീക്കം,ആർ ഡി ഓ പ്രാഥമിക റിപ്പോർട്ട് നൽകി. ആർ ഡി ഓ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ്. ഈ സാഹചര്യത്തിൽ ഉയർന്നുവന്ന പരാതികളിൽ പ്രാഥമിക അന്വേഷണം നൽകി റിപ്പോർട്ട് നൽകാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


