പാലാ : അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ജെറിയാട്രിക് വിഭാഗം പ്രവർത്തനം ആരംഭിച്ചു.
പ്രായമായവരുടെ രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും നൂതന ചികിത്സാസൗകര്യങ്ങൾ ജെറിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലഭ്യമാണ്.
ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം തുടങ്ങി വിവിധ രോഗങ്ങൾ ഒരുമിച്ച് ഉള്ളവർ, പല രോഗങ്ങൾക്കായി അഞ്ചിൽ അധികം മരുന്നു കഴിക്കുന്നവർ, വീണു പരുക്കേറ്റ് ചികിത്സ തേടിയവർ , വീഴുമോ എന്ന് ഭയമുള്ളവർ, മറവി രോഗം , തലചുറ്റൽ, നടക്കുമ്പോൾ തളർച്ച, ശരീരവേദനകൾ, നീണ്ടു നിൽക്കുന്ന വേദന, ഭാരക്കുറവ് മാനസിക വിഷാദം തുടങ്ങിയവ നേരിടുന്നവർ, വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നവർ എന്നിവർക്കെല്ലാം ജെറിയാട്രാക് വിഭാഗത്തിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുതിർന്നവരുടെ ആരോഗ്യപരിചരണ രംഗത്ത് പ്രത്യേക പരിശീലനം നേടിയിട്ടുളള ഡോ.ആർ.ലിഡിയയുടെ നേതൃത്വത്തിലാണ് ജെറിയാട്രിക് വിഭാഗത്തിന്റെ സേവനങ്ങൾ ലഭ്യമാകുക. പ്രായമായവരുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യക്ഷമത പരമാവാധി നിലനിർത്താനും ജെറിയാട്രിക് വിഭാഗം ലക്ഷ്യമിടുന്നു. ഒ.പി.ബുക്കിംഗിനായി ബന്ധപ്പെടേണ്ട നമ്പർ – 04822- 359900, 354900, 269500.


