കോട്ടയം പുതുപ്പള്ളി കൈതേപ്പാലത്ത് ബാറിൽ വെടിവെയ്പ്പുണ്ടായ സംഭവം; കേസിൽ വൻ ട്വിസ്റ്റ് ; പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി 

കോട്ടയം: പുതുപ്പള്ളി കൈതേപ്പാലത്ത് ബാറിൽ വെടിവെയ്പ്പുണ്ടായ സംഭവത്തിൽ വൻ ട്വിസ്റ്റ്. വധശ്രമക്കേസിന് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിൽ രണ്ടും നാലും പ്രതികൾക്കെതിരെ പരാതിയില്ലെന്ന് ബാർ ഉടമ അറിയിക്കുകയും ചെയ്തത് വൻട്വിസ്റ്റായി മാറി.  കേസിലെ പ്രതികളായ വിജയപുരം വടവാതൂർ വടുവേലി പടുകളത്തിൽ ആദിത്യൻ പി.കിഷോർ (20), മണർകാട് തിരുവഞ്ചൂർ പൂവത്തുമ്മൂട് ബാബു സദനം വീട്ടിൽ അഭിറാം സുരേഷ് (20) , തോട്ടയ്ക്കാട് ആശുപത്രി ഭാഗത്ത് വടക്കേക്കര വീട്ടിൽ സിദ്ധാർത്ഥ് ഷിബു (20) , മണർകാട് തിരുവഞ്ചൂർ നീലാണ്ടപ്പടി ചിത്തരത്തിൽ വീട്ടിൽ ഷാനു ഷാജി (21) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 

Advertisements

മാർച്ച് ഒൻപത് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൈതേപ്പാലത്തെ ബാറിലെത്തിയ സംഘം തർക്കത്തിനൊടുവിൽ വെടിവയ്ക്കുകയായിരുന്നു. നാലു പ്രതികളെയും അറസ്റ്റ് ചെയ്ത പൊലീസ് സംഘം പ്രതികളെ  കോട്ടയം ജുഡീഷണൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇവിടെ വച്ചാണ് നിർണ്ണായകമായ ട്വിസ്റ്റ് ഉണ്ടായത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ കോടതിയിൽ ബാർ ഉടമയുടെ അഭിഭാഷകൻ എത്തിയ ശേഷം രണ്ടും നാലും പ്രതികളെ കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. രണ്ടും നാലും പ്രതികൾ നിരപരാധികൾ ആണെന്ന് അവർക്കെതിരെയുള്ള കേസ് ആവശ്യമില്ല എന്ന് കാണിച്ചുകൊണ്ടാണ് ബാർ ഉടമ കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയത്. ഇതേ തുടർന്ന് രണ്ടും നാലും പ്രതികൾക്ക് കോടതി ഇടക്കാല ജാമ്യവും അനുവദിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടും നാലും പ്രതികൾക്ക് ജാമ്യം അനുവദിച്ചത് പോലെ തന്നെ മൂന്നാം പ്രതിയ്ക്കും ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാകർ കോടതിയിൽ വാദിച്ചു. ഒന്നാം പ്രതി മാത്രമാണ് തോക്ക് ഉപയോഗിച്ചതെന്നും മറ്റ് മൂന്ന് പ്രതികളും പിടിച്ചു മാറ്റാനാണ് ശ്രമിച്ചതെന്നുമായിരുന്നു കോടതിയിൽ പ്രതിഭാഗം വാദിച്ചത്. ഇത് അനുസരിച്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി ഉത്തരവായത്. രണ്ടാം പ്രതി അഭിരാം സുരേഷ് ബിജെപി നേതാവ് മഞ്ജു സുരേഷിന്റെ മകനാണ്. മൂന്നാം പ്രതിയാകട്ടെ മാതാപിതാക്കൾ മരിച്ചു പോയ അനാഥനായ കുട്ടിയുമായിരുന്നു. മറ്റു പ്രതികളുടെ വീട്ടിൽ താമസിച്ചാണ് ഇയാൾ വിദ്യാഭ്യാസം നടത്തിയിരുന്നത്.  ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ. ഡിമ്പിൾ രാജ്, രണ്ടും നാലും പ്രതികൾക്കു വേണ്ടി അഡ്വ. ജോസ് ചെരുവിൽ, മൂന്നാം പ്രതിയ്ക്കു വേണ്ടി അഡ്വ. വിവേക് മാത്യു വർക്കി, അഡ്വ. ഹന്നീ , അഡ്വ. അലൻ എന്നീ അഭിഭാഷകരും കോടതിയിൽ ഹാജരായി. 

Hot Topics

Related Articles