ചെറിയമഠത്തിൽ വലിയ യാക്കോബ് കത്തനാർ ഓർമ്മ ദിനവും സ്മാരക പ്രഭാഷണവും 15 ന് വാഴൂർ പള്ളിയിൽ

പുളിക്കൽ കവല : വാഴൂർ സെൻ്റ് പീറ്റേഴ്സ് പള്ളിസ്ഥാപകനും മലങ്കര സഭയിലെ പ്രമുഖ വൈദികനുമായിരുന്ന ചെറിയ മഠത്തിൽ വലിയ യാക്കോബ് കത്തനാർ ഓർമ്മ ദിനവും സ്മാരക പ്രഭാഷണവും മുൻ വികാരിമാരായിരുന്ന ചെറിയമഠത്തിൽ കൊച്ചു യാക്കൂബ് കത്തനാർ ചെറിയമഠത്തിൽ സി ജെ സ്കറിയാ മല്പാൻ, മണ്ണൂപ്പറമ്പിൽ സി ഐ ജേക്കബ് കത്തനാർ എന്നിവരുടെ സംയുക്ത ഓർമപെരുന്നാളും 15 ഞായറാഴ്ച വാഴൂർ പള്ളിയിൽ ആചരിക്കും.

Advertisements

14 ശനി വൈകിട്ട് 5:30ന് സന്ധ്യാനമസ്കാരം ഞായർ 6:30ന് പ്രഭാതം നമസ്കാരം 7:30 ന് വിശുദ്ധ കുർബാന മുൻ വികാരി ഫാ. പി കെ സക്കറിയ പെരിയോർമറ്റത്തിലിൻ്റെ പ്രധാന കാർമികത്വത്തിൽ . 9ന് വലിയ യാക്കോബ് കത്തനാർ സ്മാരക പ്രഭാഷണം . 9:30ന് വന്ദ്യ വൈദികരുടെ കബറിങ്കൽ പ്രത്യേക പ്രാർത്ഥന തുടർന്ന് നേർച്ച വിളമ്പ് . പാമ്പാടി മാർ കുറിയാക്കോസ് ദയറാ സ്ഥാപനത്തിന് പ്രധാന നേതൃത്വം നൽകിയ വലിയ യാക്കൂബ് കത്തനാർ കോട്ടയം ഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിൽ വികാരിയായിരുന്നു. ശ്രാദ്ധപ്പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. അലക്സ് തോമസ് നാഴൂരിമറ്റത്തിൽ സഹവികാരി ഫാ. ജോൺ സ്കറിയ നടുത്തൊട്ടിയിൽ എന്നിവർ സഹകാർമികരാകും. കൈസ്ഥാനി എം എ അന്ത്രയോസ് മറ്റത്തിൽ, സെക്രട്ടറി രാജൻ ഐസക് കണ്ണന്താനം എന്നിവർ നേതൃത്വം നൽകും.

Hot Topics

Related Articles