നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ നട്സാണ് ബദാം. ഇതിൽ ധാരാളം പോഷക ഗുണങ്ങളുണ്ട്. ദിവസവും ബദാം മിൽക്ക് കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. പശുവിൻ പാലിനേക്കാളും ബദാം മിൽക്കിൽ കലോറി കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
Advertisements
വിറ്റാമിനുകൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബദാം മിൽക്കിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് ശീലമാക്കാം.
ഹൃദയാരോഗ്യം
ബദാം മിൽക്കിൽ കൊളസ്ട്രോൾ ഇല്ല. ഇത് ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ ഉണ്ടാവുന്നതിനെ തടയുന്നു.
നിർജ്ജലീകരണം തടയുന്നു
ബദാം മിൽക്കിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.
പ്രോട്ടീൻ ഗുണങ്ങൾ
ബദാം മിൽക്കിൽ ധാരാളം പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.


