അക്ഷരോന്നതി പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു 

ഫോട്ടോ : തദ്ദേശസ്വയംഭരണ വകുപ്പ് പട്ടികജാതി-പട്ടികവര്‍ഗ്ഗ ഉന്നതികളില്‍ നടപ്പിലാക്കുന്ന പുസ്തക സമാഹരണ പദ്ധതിയായ അക്ഷരോന്നതിയുടെ കോട്ടയം ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍വഹിക്കുന്നു

Advertisements

കോട്ടയം: തദ്ദേശസ്വയംഭരണ വകുപ്പ് പട്ടികജാതി-പട്ടികവര്‍ഗ്ഗ ഉന്നതികളില്‍ വായനയിലൂടെ ഉന്നതിയിലേക്ക് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പുസ്തക സമാഹരണ പദ്ധതിയായ അക്ഷരോന്നതിയുടെ കോട്ടയം ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍വഹിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സീനിയര്‍ സൂപ്രണ്ട് എ.ജി. ഉണ്ണികൃഷ്ണന്‍,പട്ടികജാതി വികസന വകുപ്പ് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഡെവലപ്പ്മെന്റ് ഓഫീസര്‍ പി.ജി. റാണി എന്നിവര്‍ക്ക് പുസ്തകങ്ങള്‍ കൈമാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ്, ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍. പ്രസാദ്, അസിസ്റ്റന്റ് ഡയറക്ടര്‍ സി. ശ്രീലേഖ, അക്ഷരോന്നതി ജില്ലാ നോഡല്‍ ഓഫീസര്‍ എസ്. സജീഷ്, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles