കോട്ടയം: ചൂട്ടുവേലി ചെറുനാരകം പാലത്തിൽ നിന്നും യുവാവ് വെള്ളത്തിൽ വീണതായി സംശയം. പാലത്തിന്റെ കൈവരിയ്ക്ക് സമീപത്തു നിന്നും കാണാതായതെന്ന് സംശയിക്കുന്ന യുവാവിന്റെ മുണ്ടും പഴ്സും രേഖകളും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്. സംക്രാന്തി സ്വദേശിയുടെ രേഖകളാണ് പാലത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. രാവിലെ ഇതുവഴി നടക്കാനെത്തിയ നാട്ടുകാരാണ് ആറിന്റെ പാലത്തിന്റെ കൈവരിയിൽ രേഖകളും മുണ്ടും ചെരുപ്പും കണ്ടത്. തുടർന്ന്, നാട്ടുകാർ വിവരം നഗരസഭ അംഗം വിനു ആർ.മോഹനെ അറിയിച്ചു. തുടർന്ന് , വിനു ആർ.മോഹൻ വിവരം ഗാന്ധിനഗർ പൊലീസിലും, അഗ്നിരക്ഷാ സേനയിലും അറിയിച്ചു. തുടർന്ന്, അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
Advertisements









