കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിനു മുന്നോടിയായി കൊടിക്കുറയുടെയും കൊടിക്കയറിൻ്റെയും സമർപ്പണം നടന്നു. നാളെ വൈകിട്ട് ഏഴിനു തന്ത്രി താഴ മൺമഠം കണ്ഠര് മോഹനരുടെ കാർമികത്വത്തിൽ ഉത്സവത്തിനു കൊടിയേറും. എട്ടിനു സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് അംഗം കെ.രാജു അധ്യക്ഷത വഹിക്കും. നടൻ വിജയരാഘ വൻ, നാഗസ്വര സംഗീതജ്ഞൻ തിരുവിഴ ജയശങ്കർ എന്നിവരെ ആദരിക്കും. നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ് കുമാർ സുവ നീർ പ്രകാശനം ചെയ്യും. 9.30നു നൃത്തത്രയം- ആർഎൽവി രാമകൃ ഷ്ണൻ. പള്ളിവേട്ട ദിനമായ 23 നാ ണ് തിരുനക്കര പൂരം. 22 ഗജവീ രന്മാർ അണിനിരക്കും. 24നു ആറാട്ടോടെ ഉത്സവം സമാപി ക്കും.
കൊടിക്കൂറ സമർപ്പണച്ചട ങ്ങിൽ ദേവസ്വം അഡ്‌മിനിസ്ട്രേ റ്റീവ് ഓഫിസർ ജി.ഹരികുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി.രാമാനുജം, വൈസ് പ്രസിഡന്റ് കെ.ആർ.സ ഞ്ജയ് വെട്ടുകുഴി, രമാദേവി രാമ ചന്ദ്രൻ, ജി.സജീവ്, സി. അനിൽ കുമാർ, വി.വൈശ്രവണൻ, ഡോ.ആർ.വി.ശ്രീധരൻ, പ്രസ ന്ന കുമാരി എന്നിവർ പങ്കെടു ത്തു.


