കടുത്തുരുത്തി കല്ലറയിൽ അക്യുപ്രഷർ ട്രീറ്റ്മെന്റിന്റെ മറവിൽ പീഡനം

കടുത്തുരുത്തി : കല്ലറയിൽ അക്യു പ്രഷർ ട്രീറ്റുമെന്റിന്റെ മറവിൽ പീഡനം. ആലപ്പുഴ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ കടുത്തുരുത്തി കല്ലറ സഞ്ജീവനി ഹോമിയോ ആൻഡ് അക്യുപ്രഷർ എന്ന ചികിത്സാ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനും, പ്രാക്ടീഷണറും ആയ വി ജി അനിൽകുമാർ (45)നെ കല്ലറ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

പീഡനത്തിന് ഇരയായ യുവതിയുടെ കഴുത്തിലും,നടുവിനും തേയ്മാനവും, ഡിസ്ക് ബൾജിങ്ങും മൂലം ആയുർവേദം, ഹോമിയോ, അലോപ്പതി,മർമ്മ ചികിത്സ ഉൾപ്പെടെ നിരവധി ട്രീറ്റ്മെന്റുകൾ ചെയ്തിട്ടും വേദന കുറയാതെ വന്നപ്പോൾ
സമീപവാസിയായ റിട്ടയേഡ് ടീച്ചറിന്റെ കാൽമുട്ട് വേദന ഈ ചികിത്സാലയത്തിൽ മാറിയതിനാൽ അവരുടെ നിർദ്ദേശപ്രകാരമാണ് ആലപ്പുഴ സ്വദേശിനിയായ യുവതിയും, ഭർത്താവും, ഭർതൃ മാതാവും, കല്ലറ യിലെ സജ്ജീവിനിയിൽ വരികയും അക്യുപ്രഷർ ട്രീറ്റ്മെന്റ് വഴി പൂർണമായും അസുഖം മാറ്റാമെന്ന് അനിൽകുമാർ ഉറപ്പു നൽകുകയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

21 ദിവസം അവിടെ താമസിച്ച് ട്രീറ്റ്മെന്റ് തുടങ്ങാൻ വരണമെന്നും ഒരു മണിക്കൂറിന് ₹2000 ഫീസും പറഞ്ഞ് ആണ് 20.11.2005 മുതൽ ട്രീറ്റ്മെന്റ് തുടങ്ങിയെന്ന് യുവതി പോലീസിന് മൊഴി നൽകി. മൂന്ന് നിലകളിലായിട്ടുള്ള ചികിത്സാലയത്തിലെ താഴത്തെ മുറിയിലാണ് ട്രീറ്റ്മെന്റ് നടക്കുന്നത് എന്നും ലേഡിയാണ് ട്രീറ്റ്മെന്റ് നടത്തുന്നതെന്ന് പറഞ്ഞുവെങ്കിലും ചികിത്സ ആരംഭിച്ചപ്പോൾ അനിൽകുമാർ മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നതെന്നും ലേഡിയെ പറ്റി ചോദിച്ചപ്പോൾ സഹോദരിയാണ് ട്രീറ്റ്മെന്റ് നടത്തുന്നതെന്നും ഭാര്യാപിതാവിന്റെ അസുഖം മൂലം അവിടെയാണെന്നും പറഞ്ഞുവെന്ന് യുവതി പറയുന്നു.

അദ്ദേഹത്തിന്റെ ചികിത്സാരീതിയിൽ അതൃപ്തി തോന്നിയ യുവതി ചോദ്യം ചെയ്തപ്പോൾ ഹോർമോൺ ചെയ്ഞ്ചിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത് എന്നു പറഞ്ഞുവെന്നും, പിന്നീട് പല ദിവസങ്ങളിലും ഇത് തുടർന്നുവെന്നും യുവതി പറയുന്നു …..
21 ദിവസത്തെ ചികിത്സയ്ക്കു ശേഷവും ആഴ്ചയിൽ രണ്ടുദിവസം വച്ച് തുടർ ചികിത്സ തുടരുകയും, അപ്പോഴും അദ്ദേഹത്തിന്റെ പെരുമാറ്റം യുവതി വീട്ടുകാരെ അറിയിക്കുകയായിരുന്നു….. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കല്ലറ പോലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകുകയും,പ്രതിയെ അറസ്റ്റ് ചെയ്തു കടുത്തുരുത്തി പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ വൈക്കത്ത് കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.

Hot Topics

Related Articles