ആർപ്പൂക്കര പഞ്ചായത്തിലെ ട്വന്റി-ട്വന്റി പാർട്ടി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

കോട്ടയം : ആർപ്പൂക്കര പഞ്ചായത്തിലെ ട്വന്റി ട്വന്റി പാർട്ടിയുടെ പഞ്ചായത്ത് സെക്രട്ടറി ഒ. ബിബിൻ,ആർപ്പൂക്കര പഞ്ചായത്ത് ട്വന്റി ട്വന്റി പാർട്ടിയുടെ വൈസ് പ്രസിഡൻ്റ് സനീഷ് ആർപ്പൂക്കര, ജോ. സെക്രട്ടറി റ്റീനു തങ്കച്ചൻ, മറ്റു കമ്മറ്റി അംഗങ്ങൾ, പഞ്ചായത്ത് ഇലക്ഷനിൽ നിന്ന സ്ഥാനാർത്ഥികൾ, വാർഡ് പ്രതിനിധികൾ, മറ്റു പ്രവർത്തകർ എന്നിവർ ഉൾപ്പെട്ട ട്വൻ്റി ട്വൻ്റി പഞ്ചായത്ത് ഭാരവാഹികളും, പ്രതിനിധികളും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു

Advertisements

ട്വൻ്റി ട്വൻ്റി പാർട്ടി എൻഡിഎയുമായി ചേർന്നതാണ് ട്വന്റി ട്വന്റി പാർട്ടി വിടുവാൻ തീരുമാനിച്ചത് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന മതേതര ജനാധിപത്യ നിലപാടിൽ തങ്ങൾ ഉറച്ച് നിൽക്കുമെന്നവർ പറഞ്ഞു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആർപ്പുക്കര പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് പഞ്ഞിക്കാരൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സോബിൻ തെക്കേടം, ഒ. ബിബിൻ, സനീഷ് ആർപ്പുക്കര, ഷിബു ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles