കോട്ടയം : തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ 2026 വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെമ്പിൾ പോലീസ് കൺട്രോൾ റൂം ക്ഷേത്രത്തിൻറെ കിഴക്കേ നടയിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ഇൻസ്പെക്ടർ എം. അജയമോഹൻ , ലൈസൺ ഓഫീസർ എസ് ഐ കെ എസ് ജയകുമാർ ,ദേവസ്വം പ്രസിഡണ്ട് രാമാനുജം ടി.സി, സെക്രട്ടറി അജയ് ജി നായർ, എന്നിവർ പങ്കെടുത്തു.
Advertisements

