ഇറാൻ യുദ്ധം : ലോകത്ത് ഭക്ഷ്യ പ്രതിസന്ധി : മുന്നറിയിപ്പുമായി വേള്‍ഡ് ഫുഡ് പ്രോഗ്രാം

ടെഹ്റാൻ: പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്നത് കടുത്ത ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാകുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്യു എഫ് പി ) മുന്നറിയിപ്പ് നല്‍കുന്നു.സംഘർഷം തുടരുകയാണെങ്കില്‍ വരുന്ന ജൂണ്‍ മാസത്തോടെ ഏകദേശം 4.5 കോടിയിലധികം ആളുകള്‍ കടുത്ത പട്ടിണിയിലേക്ക് തള്ളപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവർത്തിക്കുന്ന സംഘടനയാണ് ഡബ്ല്യുഎഫ്‌പി. യുദ്ധ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇവർ ഈ റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിലെ യുദ്ധം മേഖലയിലെ വിതരണ ശൃംഖലയെ തകർക്കുകയും അത്യാവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരാൻ കാരണമാവുകയും ചെയ്‌തത് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Advertisements

യുദ്ധം മൂലം പശ്ചിമേഷ്യയില്‍ പലയിടത്തായി കൃഷിഭൂമികള്‍ നശിപ്പിക്കപ്പെട്ടു. ഗതാഗത മാർഗ്ഗങ്ങള്‍ അടഞ്ഞു. ഇറാനിലും അയല്‍രാജ്യങ്ങളിലും ഭക്ഷ്യസാധനങ്ങള്‍ കിട്ടാത്ത സ്ഥിതിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വരും മാസങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. സ്ത്രീകളും കുട്ടികളുമാണ് ഈ പ്രതിസന്ധിയുടെ പ്രധാന ഇരകളാവുകയെന്നും റിപ്പോർട്ട് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാനുഷിക സഹായം എത്തിക്കുന്നതിന് യുദ്ധം വലിയ തടസം സൃഷ്ടിക്കുന്നു. സഹായവുമായി എത്തുന്ന വാഹനങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. അടിയന്തരമായി വെടിനിർത്തല്‍ പ്രഖ്യാപിക്കുകയും തടസ്സമില്ലാതെ മാനുഷിക സഹായങ്ങള്‍ എത്തിക്കാൻ അനുവദിക്കുകയും ചെയ്തില്ലെങ്കില്‍ പശ്ചിമേഷ്യ കണ്ട ഏറ്റവും വലിയ മനുഷ്യനിർമ്മിത പട്ടിണി ദുരന്തമായി യുദ്ധം മാറുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു. അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെടണമെന്നും ലോക ഭക്ഷ്യ പരിപാടി ആവശ്യപ്പെട്ടു.

Hot Topics

Related Articles