ചങ്ങനാശേരി: അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണത്തോടും, പ്രാരംഭ പ്രാർത്ഥനയോടും വികാരി ജനറാള ന്മാരുടെയും, മറ്റു വൈദീകരുടെയും നേതൃത്വത്തിൽ നാളെ 4 മണിക്ക് മാമ്മൂട് ലൂർദ്ദ് മാതാ പള്ളിയിൽ നിന്നും 4.30ന് കുറുമ്പനാടം സെന്റ്റ് ആന്റണീസ് ഫൊറോനാ പള്ളിയിൽ നിന്നും 4.45ന് മുണ്ടുപാലം സെൻ്റ് മേരീസ് പള്ളിയിൽ നിന്നും 5 മണിക്ക് തുരുത്തി മർത്ത് മറിയം ഫൊറോന പള്ളിയിൽ നിന്നും 5.30 ന് ചങ്ങനാശേരി സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നിന്നും കുരിശിന്റെ വഴി ആരംഭിച്ച് 7 മണിക്ക് പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എത്തി ചേരും.
Advertisements
ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമാപന സന്ദേശവും ആശീർവാദവും നൽകും. ജനറൽ കൺവീനർ, മുഖ്യ വികാരി ജനറാൾ ഫാദർ ആൻ്റെണി എത്തയ്ക്കാട്, ഓർഗനൈസർ ഫാദർ ജോസഫ് ചമ്പക്കുളത്തിൽ എന്നിവർ നേതൃത്വം നൽകും.

