വൈക്കം കുലശേഖരമംഗലം മേക്കര ശ്രീഷൺമുഖ വിലാസം ക്ഷേത്രത്തിൽ മീനപ്പൂയ ഉത്സവത്തിന് കൊടിയേറി

വൈക്കം: കുലശേഖരമംഗലം മേക്കര ശ്രീഷൺമുഖ വിലാസം ക്ഷേത്രത്തിൽ മീനപ്പൂയ മഹോത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 10.18ഓടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മഞ്ഞുമ്മൽ ശംഭു നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി ചെമ്മനത്തുകര ദീപുശാന്തിയുടെ സഹകാർമിത്വത്തിലുമാണ് കൊടിയേറ്റിത്.നാളെ രാവിലെ 11ന് ഉത്സവ ബലിദർശനം. വൈകുന്നേരം 5.30ന് കാഴ്ച ശ്രീബലി, താലം വരവ്. ഏഴിന് കൈ കൊട്ടികളി, 7.30ന് ഫ്യൂഷൻ കൈ കൊട്ടിക്കി 8.15ന് ഭക്തി ഗാനസുധ 25ന് രാവിലെ11ന് സർപ്പങ്ങൾക്ക് തളിച്ചു കൊട,വൈകുന്നേരം ആറിന് കുംഭകുട ഘോഷയാത്ര, ഏഴിന് ഫ്യൂഷൻ തിരുവാതിര, 7.30ന് ചാക്യാർകൂത്ത്.
26ന് വൈകുന്നേരം ആറിന് ദേശതാലപ്പൊലി വരവ്. തുടർന്ന് ശൂലം കുത്തും കാവടിയും. ഏഴിന് കൈക്കൊട്ടികളി. 7.30ന് അനിൽ വാരണത്തിൻ്റെ വൺമാൻ ഷോ,8.30ന് ഭക്തി ഗാനമേള 27ന് രാവിലെ എട്ടിന് കാഴ്ചശ്രീബലി, വൈകുന്നേരം നാലിന് കാവടി ഘോഷയാത്ര, പകൽപ്പുരം.

Advertisements

28ന് ആറാട്ട് മഹോത്സവം. വൈകുന്നേരം 5.35ന് തിരുആറാട്ട് തുടർന്ന് ദീപാരാധന ദീപകാഴ്ച, 7.30ന് ഗാനമേള. ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് പി.എൻ.പരമേശ്വരൻ, വൈസ് പ്രസിഡൻ്റ് പി.വി. അശോകൻ, സെക്രട്ടറി പി.ആർ.മനോജ്,ജോയിൻ്റ് സെക്രട്ടറി വി.കെ. മോഹനൻ, ട്രഷറർ വി.എൻ.സതീശൻ, മഹിളാ സമാജം പ്രസിഡൻ്റ് വാസന്തി അജയൻ, സെക്രട്ടറി രേഷ്മ പ്രജീഷ് തുടങ്ങിയവർ നേതൃത്വം നൽകും.

Hot Topics

Related Articles