ഇറാൻ യുദ്ധം: വിമാനടിക്കറ്റ് വില കുതിച്ചുയരുന്നു ; പ്രതിസന്ധിയിൽ പ്രവാസികൾ 

ദമാം: പശ്ചിമേഷ്യന്‍ സംഘര്‍ഷം വിമാന സര്‍വീസുകളെ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട്. മൂന്നാഴ്ചക്കിടെ 2500 സര്‍വിസുകളാണ് എയര്‍ ഇന്ത്യ മാത്രം റദ്ദാക്കിയത്. വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുമെന്ന ആശങ്കയും നില്‍നില്‍ക്കുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് വ്യോമയാന മേഖലയില്‍ വലിയ പ്രതിസന്ധി ഉടലെടുത്തത്.

Advertisements

ഇന്ത്യന്‍ വിമാനകമ്പനിയായ എയര്‍ ഇന്ത്യ മൂന്ന് ആഴ്ചക്കിടെ പശ്ചിമേഷ്യയിലേക്കുള്ള 2500 സര്‍വീസുകളാണ് റദ്ദാക്കിയത്. മേഖലയില്‍ വിമാന കമ്പനി 30 ശതമാനം സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ലോകം മിഡില്‍ ഈസ്റ്റിലെ നിലവിലുള്ള സംഘര്‍ഷത്തിന്റെ ആഘാതവുമായി പൊരുതുകയാണ്. മിഡില്‍ ഈസ്റ്റിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പതിവ് വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ ആഘാതം വളരെ വലുതാണെന്നും എയര്‍ ഇന്ത്യ സിഇഒ ക്യാംപല്‍ വില്‍സണ്‍ വ്യക്തമാക്കി. എന്നാല്‍ അധികരം വൈകാതെ ഘട്ടം ഘട്ടമായി സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് എയര്‍ലൈന്‍ പ്രതീക്ഷിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും സംഘര്‍ഷം ലഘൂകരിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി. നിലവിലെ സാഹചര്യങ്ങളില്‍ ഇന്ത്യയുടെ ശക്തമായ ആശങ്ക ജയശങ്കര്‍ ഇറാനെ അറിയിച്ചു. അതിനിടെ വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് ഇനിയും ഉയരുമെന്നാണ് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്. വിമാന ടിക്കറ്റ് നിരക്കിനുളള നിയന്ത്രണം കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. ഇപ്പോള്‍ തന്നെ ടിക്കറ്റിന് ഉയര്‍ന്ന നിരക്ക് നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അധിക നിരക്ക് വര്‍ദ്ധനവ് പ്രവാസികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് വലിയ തിരിച്ചടിയാകും.

Hot Topics

Related Articles