
ഫോട്ടോ: ബസേലിയസ് കോളജ് ലോറൽസ് ഡേയുടെയും നവീകരിച്ച രണ്ട് റോഡുകളുടെയും ഉദ്ഘാടനം ഒളിമ്പ്യനും കോളജ് പൂർവവിദ്യാർത്ഥിയുമായ ജിൻസൺ ജോൺസൺ നിർവഹിക്കുന്നു. ഡോ. വി. രജിത, കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. പി. ജ്യോതിമോൾ, പിടിഎ വൈസ് പ്രസിഡന്റ് മിനി നായർ എന്നിവർ സമീപം.

ഫോട്ടോ : ബസേലിയസ് കോളജിൽ നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം ഒളിമ്പ്യനും കോളജ് പൂർവവിദ്യാർത്ഥിയുമായ ജിൻസൺ ജോൺസൺ നിർവഹിക്കുന്നു. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. പി. ജ്യോതിമോൾ എന്നിവർ സമീപം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം: അച്ചടക്കവും കഠിനാധ്വാനവുമാണ് ജീവിതവിജയത്തിന് അടിസ്ഥാനമെന്ന് ഒളിമ്പ്യൻ ജിൻസൺ ജോൺസൺ. ബസേലിയസ് കോളജ് ലോറൽസ് ഡേയുടെയും നവീകരിച്ച രണ്ട് റോഡുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിജയം നിരന്തരമുള്ള കഠിനപ്രയത്നത്തിന്റേതാണെന്നും നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കൂട്ടുകാരനൊപ്പം ഓടിത്തുടങ്ങിയത് അന്ന് സമ്മാനംകിട്ടിയില്ല. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് സമ്മാനംകിട്ടിയത്. തന്റെ വിജയത്തിന് പിന്നിൽ അധ്യാപകരും പരിശീലകരുമടക്കം ഒരുടീമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബസേലിയസ് കോളജിൽ പഠിക്കുമ്പോഴാണ് തനിക്ക് യൂണിവേഴ്സിറ്റി-ദേശീയതലങ്ങളിൽ മത്സരിക്കാൻ അവസരം ലഭിച്ചതെന്നും മാതൃകലാലയത്തിൽ തന്റെ പേരിലും മറ്റൊരു പൂർവവിദ്യാർത്ഥിയും അന്തർദേശീയ ബാസ്‌കറ്റ്‌ബോൾ താരവുമായ മുഹമ്മദ് ഇക്ബാലിന്റെയും പേരിൽ റോഡുകൾ വരികയെന്നത് ഏറെ സന്തോഷം പകരുന്നതാണെന്നും എല്ലാക്കാലവും കോളജിനോട് കടപ്പെട്ടിരിക്കുന്നതായും ജിൺസൺ ജോൺസൺ കുട്ടിച്ചേർത്തു. നവീകരിച്ച ക്യാന്റീൻ-ലൈബ്രറി റോഡിന് ജിൻസൺ ജോൺസൺ ലെയ്‌നെന്നും കോളജ് ഗ്രൗണ്ട്-ബാസ്‌കറ്റ്‌ബോൾ കോർട്ട് റോഡിന് മുഹമ്മദ് ഇക്ബാൽ ലെയ്ൻ എന്നും നാമകരണം ചെയ്തു. റോഡുകളുടെ ഉദ്ഘാടനവും ഒളിമ്പ്യനും പൂർവ്വവിദ്യാർത്ഥിയുമായ ജിൻസൺ ജോൺസൺ നിർച്ചഹിച്ചു.
കലാലയ പഠനകാലയളവിൽ വിദ്യാർത്ഥികൾ നേടിയ നേട്ടങ്ങളിൽ നിങ്ങൾക്കായി ത്യാഗപൂർണമായ ജീവിതം നയിച്ച നിങ്ങളുടെ മാതാപിതാക്കളെയും നിങ്ങളുടെ വഴികാട്ടികളായ അധ്യാപകരെയും ചവിട്ടുപടിയായി നിന്ന ബസേലിയസ് കോളജിനെയും ഓർക്കണമെന്ന് പ്രിൻസിപ്പൽ പ്രൊഫ.ഡോ. ബിജു തോമസ് പറഞ്ഞു. യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. വജ്രജൂബിലി സ്മരണിക വജ്രമുദ്രയുടെ പ്രകാശനം പ്രൊഫ. ഡോ. ബിജു തോമസ് നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി. ജ്യോതിമോൾ ഏറ്റുവാങ്ങി. പ്രോഗ്രാം കൺവീനർ ഡോ. വി. രജിത, ഡോ. പി. ജ്യോതിമോൾ, വജ്രമുദ്ര സുവനീർ എഡിറ്റർ ഡോ. ശരത് പി. നാഥ്, പി.ടി.എ വൈസ് പ്രസിഡന്റ് മിനി നായർ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ അക്കാദമിക് വർഷം പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച 200 വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിക്കുകയും സ്‌കോളർഷിപ്പുകളും മെഡലുകളും നൽകി ആദരിക്കുകയും ചെയ്തു.

