ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ ഔഷധികൾ അനുവദിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നിയമനിർമ്മാണങ്ങൾക്കെതിരെ കെ പി പി എ കോട്ടയം ജില്ലാ കമ്മറ്റി മാർച്ചും ധർണയും നടത്തി

കോട്ടയം: ഫാർമസിസ്റ്റ് സമൂഹത്തിന്റെ നിലനിൽപ്പിന് ചോദ്യം ചെയ്യുന്ന, കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾക്ക് ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ ഔഷധികൾ അനുവദിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നിയമനിർമ്മാണങ്ങൾക്കെതിരെ ശക്തമായ സമരം ഇന്ന് കെ പി പി എ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്നു. ആയിരക്കണക്കിന് ഫാർമസിസ്റ്റ് കൾ സെൻട്രൽ ജംഗ്ഷനിൽ പ്രകടനം പോസ്റ്റ് ഓഫീസിന്റെ മുൻപിൽ ധർണയും നടന്നു.

Advertisements

പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും നൽകുവാനുള്ള ഭീമ ഹർജി തയ്യാറാക്കി . ജില്ലാ പ്രസിഡന്റ് ഗിരീഷ് കുമാർ ന്റെ അധ്യക്ഷതയിൽ,ജില്ലാ സെക്രട്ടറി ബിനോയി സിറിയക് സ്വാഗതം ആശംസിച്ചു.ജില്ലാ ട്രഷറർ രമ്യ പി സോമൻ നന്ദി അറിയിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ടിവി നവജി ആശംസകൾ നേർന്നു.ജില്ലാ കമ്മറ്റി അംഗങ്ങൾ നേതൃത്വം കൊടുക്കുകയും ചെയ്യ്തു. കെ പി പി എ സീനിയർ നേതാവ് സി എസ് ജയറാം ധർണ ഉത്ഘാടനം ചെയ്യ്തു.

Hot Topics

Related Articles