രാഹുൽ ഗാന്ധിക്ക് ഇലക്ടിക്ക് സൈക്കിളിൽ സഞ്ചരിക്കാൻ മൂന്നുമണിക്കൂർ ഗതാഗതം തടസ്സപ്പെടുത്തി : എൽ ഡി എഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകും

പുതുപ്പള്ളി : യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാമ്പാടിയിൽ എത്തിയ രാഹുൽ ഗാന്ധിക്ക് കെ കെ റോഡിലൂടെ ഇലക്ട്രിക്ക് സൈക്കിൾ ചവിട്ടാൻ യാത്രക്കാരെ വലച്ചത് ഒരു മണിക്കൂർ.രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി മണർകാട് മുതൽ ആലാംപള്ളിവരെ ഗതാഗതം മൂന്നു മണിക്കൂർ ഒഴിവാക്കിയിരുന്നു ഇതിൽ ഒരു മണിക്കൂർ സൈക്കിൾ ചവിട്ടാൻ വേണ്ടിയാണ് തടസ്സപ്പെടുത്തിയത്.വെള്ളൂർ പാമ്പാടി മേഖലയിലേയ്ക്കുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ട്രാഫിക്ക് തടസ്സം സൃഷ്‌ടിച്ചത്.ദേശീയ പാത ബ്ളോക്ക് ചെയ്ത് ഇലക്ഷൻ പ്രചാരണം നടത്തിക നടപടി ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും എൽഡിഎഫ് പുതുപ്പള്ളി അസംബ്ളി നിയോജകമണ്ഡലം സെക്രട്ടറി അഡ്വ റെജി സഖറിയ പ്രസിഡണ്ട് ജോസഫ് ചാമക്കാല ജനറൽ കൺവീനർ സിബി താളിക്കല്ല് എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles