കുടമാളൂർ : ചരിത്രപ്രസിദ്ധ വിശുദ്ധവാര തീർത്ഥാടന കേന്ദ്രമായ കുടമാളൂർ സെൻ്റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധവാര തീർത്ഥാടകരെ സ്വാഗതം ചെയ്യുവാൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.പെസഹാ വ്യാഴം രാവിലെ മുതൽ പീഡാനുഭവ വെള്ളി രാത്രി വരെ തീർത്ഥാടകസഹസ്രത്താൽ ദൈവാലയം ജനനിബിഡമാകും . എത്തിച്ചേരുന്ന തീർത്ഥാടകർക്കായി സേവനമൊരുക്കുവാൻ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ ആയിരമംഗ വോളണ്ടിയർ സമിതി രൂപീകരിച്ചിട്ടുണ്ട് എത്തിച്ചേരുന്ന മുഴുവൻ തീർത്ഥാടകർക്കും പെസഹാ വ്യാഴം രാവിലെ മുതൽ ദുഃഖവെള്ളി സായാഹ്നം വരെ കുടമാളൂർ പ്രിത്യവേദിയുടെയും മാതൃവേദിയുടെയും നേതൃത്വത്തിൽ ചുക്കുകാപ്പിയും ദാഹജലവും വിതരണം ചെയ്യും. ബിജു മാത്യു ചെത്തു കുന്നലിന്റെ സ്പോൺസർഷിപ്പിൽ നേർച്ച കഞ്ഞി വിതരണം ഉണ്ടായിരിക്കും.
ചരിത്രപ്രസിദ്ധമായ നീന്ത് നേർച്ച പെസഹാ വ്യാഴം രാവിലെ 5:45 ന് പ്രഭാതപ്രാർത്ഥനയെ തുടർന്ന് ആർച്ച് പ്രീസ്റ്റ് ജോർജ് മംഗലത്തിൽ
നീന്തുവഴി വെഞ്ചരിച്ച് ആരംഭിക്കും. ദേവാലയത്തിന്റെ പടിഞ്ഞാറുവശത്തുള്ള കൽക്കുരിശിൽ ദീപം തെളിച്ചു പ്രാർത്ഥിച്ചു മുട്ടിൽ നീന്തി പഴയ പള്ളിയിൽ എത്തി പങ്കപ്പാട് തിരുസുരൂപം ചുംബിച്ച് അവസാനിക്കും . ഈ ദിവസങ്ങളിൽ ജാതിമതഭേദമന്യേ പതിനായിരങ്ങൾ ഈ നേർച്ച നിർവഹിക്കും.പാളയം കയറും നേർച്ചയും ,മുൾമുടി ആണി നേർച്ചയും നിർവഹിക്കുവാനും സൗകര്യo ഉണ്ടായിരിക്കും
പെസഹ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തമുക്ക് നേർച്ച വിതരണം ചെയ്യും
പെസഹാ വ്യാഴത്തിലെ തിരുകർമ്മങ്ങൾ ഇപ്രകാരമായിരിക്കും.
പെസഹാ വ്യാഴം (2026 ഏപ്രിൽ 2)
രാവിലെയുള്ള ചടങ്ങുകൾ:
05.45 am: ഖാലാ ദ് ശഹറാ (വെളുപ്പാൻകാലപ്രാർത്ഥന) – കൽക്കുരിശിനരികെ.
06.00 am: പ്രശസ്തമായ ‘നീന്തുനേർച്ച’ ആരംഭിക്കുന്നു.
07.00 am – 02.30 pm: യാമപ്രാർത്ഥനകൾ, ദൈവവചന പാരായണം, സങ്കീർത്തനാലാപനം (വിവിധ സന്യസ്ത സമൂഹങ്ങളുടെ നേതൃത്വത്തിൽ).
01.00 pm: തമുക്ക് നേർച്ച വിതരണം.
വൈകുന്നേരത്തെ പ്രധാന തിരുക്കർമ്മങ്ങൾ:
04.00 pm: പെസഹാ തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നു.
ആഘോഷമായ വിശുദ്ധ കുർബാന.
കാൽകഴുകൽ ശുശ്രൂഷ (മുഖ്യകാർമ്മികൻ: ആർച്ചുപ്രീസ്റ്റ് ഫാ. ഡോ. ജോർജ് മംഗലത്തിൽ).
തിരുക്കർമ്മങ്ങൾക്ക് ശേഷം പരിശുദ്ധ കുർബാനയുടെ ഭക്തിനിർഭരമായ പ്രദക്ഷിണം പഴയ പള്ളിയിലേക്ക് നടക്കും.
തുടർന്ന് പഴയ പള്ളിയിൽ ദിവ്യകാരുണ്യ ആരാധന ആരംഭിക്കും. പീഡാനുഭവ വെള്ളി രാവിലെ 8.30 വരെ വിവിധ വാർഡുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ആരാധന തുടരുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീർത്ഥാടനത്തിൻ്റെ വിവിധ ക്രമീകരണങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ.ഡോ.ജോർജ്ജ് മംഗലത്തിൽ, ഫാ.തോമസ് പാറത്തോട്ടാൽ , ഫാ. ജോസഫ് കൊല്ലംപറമ്പിൽ , ഫാ. ജോൺ പുത്തൻപറമ്പിൽ
കൈകാരന്മാരായ
സോണി ജോസഫ് നെടുംതകിടിയിൽ, പി എം മാത്യു പാറയിൽ, എംടി ആന്റണി ആ റുപറയിൽ , പ്ലാസിഡ് വർഗ്ഗീസ് കുരിശുംമൂട്ടിൽ, സെക്രട്ടറി ഫ്രാങ്ക്ളിൻ ജോസഫ് പുത്തൻപറമ്പിൽ ,പി ആർ ഓ അഡ്വ ജോർജ്ജ് ജോസഫ് പാണംപറമ്പിൽ,വിശുദ്ധവാര തീർഥാടന കമ്മിറ്റി കൺവീനർ അഡ്വ. സണ്ണി ജോർജ്ജ് ചാത്തുകുളം വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ നേതൃത്വം നൽകും.

