എൻഡിഎ സ്ഥാനാർഥി കെ. അജിത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം : മഹിള എൻഡിഎ റാലി നടത്തി

ഫോട്ടോ: എൻഡിഎ സ്ഥാനാർഥി കെ. അജിത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായിതലയോലപറമ്പിൽ സംഘടിപ്പിച്ച മഹിള എൻഡിഎ റാലി ഡൽഹി മുഖ്യമന്ത്രി രേഖഗുപ്ത ഉദ്ഘടനം ചെയ്യുന്നു

Advertisements

വൈക്കം: എൽഡിഎഫ് യുഡിഎഫ് മുന്നണികൾ അധികാരത്തിലെത്തുമ്പോൾ അഴിമതികാട്ടുകയാണെന്നും കേരളത്തിൽ വികസനമുണ്ടാകണമെങ്കിൽ എൻഡിഎ മുന്നണി അധികാരത്തിലേറണമെന്നും ഡൽഹി മുഖ്യമന്ത്രി രേഖഗുപ്ത. വൈക്കം തലയോലപറമ്പിൽ മഹിള എൻഡിഎ റാലി ഉദ്ഘടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.ലേഖ അശോകൻ അധ്യക്ഷത വഹിച്ചു. പ്രീതിനടേശൻ മുഖ്യപ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ സെറ്റോബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ അരുണിമാദേവി, സ്റ്റേറ്റ് ലെവൽ അബാക്കസ് പരീക്ഷയിൽ മൂന്നാം സ്ഥാനം നേടിയ അമൃത മോളെയും അനുമോദിച്ചു. അന്തരിച്ച വൈക്കം മുൻ എം എൽ എ പി. നാരായണൻ്റെ ഭാര്യ രാധയെ ബിജെപി അംഗത്വം നൽകി സ്വീകരിച്ചു. ശ്യാമള എസ്. കുന്ദർ, ബിജെ പി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ , എം.കെ.മഹേഷ്, സുമേഷ് കൊല്ലേരി,കെ. അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles