വൈക്കം കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ആഞ്ജനേക്ഷേത്രത്തിൽ പ്രതിഷ്ഠാ കലശം നടത്തി

വൈക്കം:കുലശേഖര മംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ മൂല വിഗ്രഹ പ്രതിഷ്ഠാ കലശം ഭക്തി നിർഭരമായി. മഠാധിപതി ശ്രീരാമചന്ദ്രസ്വാമികൾ, ക്ഷേത്രം മേൽശാന്തി പ്രവീഷ് ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം, അഷ്ടാഭിഷേകം,കലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം തുടങ്ങിയവ നടന്നു. നാളെ ഹനുമദ് ജയന്തി ആഘോഷിക്കും.

Advertisements

രാവിലെ 6.30ന് ഹനുമദ് ഹോമം, ഒൻപതിന് ക്ഷീരാഭിഷേകം, തുടർന്ന് കലശാഭിഷേകത്തോടുകൂടി വിശേഷാൽ പിറന്നാൾ പൂജ, ഹനുമദ് പുജ എന്നിവ നടക്കും. ചടങ്ങുകൾക്ക് ആഞ്ജനേയ മഠം പ്രസിഡൻ്റ്
കെ. പ്രകാശൻ, സെക്രട്ടറി
പി.ബാലകൃഷ്ണപിള്ള, എൻ.ഡി.രാജു
പി.കെ.രാജൻ,വി.കെ.മഹിപാൽ, എസ്. സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles