കോട്ടയം : കേരളത്തിലെ യു ഡി എഫ് അനുകൂല തരംഗത്തിൽ വിജയിച്ചു വരുമെന്ന് കോൺഗ്രസ്. മുഖ്യമന്തി ആരായിരിക്കണമെന്ന് ഏകദേശ അനൗദ്യോഗിക ധാരണയായി .അടുത്ത മന്ത്രിസഭയെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിക്കുമെന്ന സുപ്രധാന വാർത്ത ഞങ്ങൾ പുറത്തുവിടുന്നു. രമേശും പ്രതിപക്ഷ നേതാവും തമ്മിൽ ഇതു സംബന്ധിച്ച് തീരുമാനത്തിലെത്തി .ആദ്യത്തെ രണ്ടര വർഷം രമേശ് മുഖ്യമന്തിക്കസേരയിലിരിക്കട്ടെ എന്നു സതീശൻ സമ്മതിക്കുകയായിരുന്നു ഇപ്പോൾ സാധിച്ചില്ലെങ്കിൽ പിന്നൊരു അങ്കത്തിന് ബാല്യമില്ല എന്ന് രമേശ് സൂചിപ്പിച്ചു.ബാക്കി രണ്ടര വർഷം സതീശനാണ് മുഖ്യമന്ത്രിക്കസേര.
പത്രമാധ്യമങ്ങളുടെ തിരഞ്ഞെടുപ്പു പ്രവചനങ്ങളെ കാറ്റിൽ പറത്തി, യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്നു എന്നതാണ് സുപ്രധാനമായ മറ്റൊരു വാർത്ത . തിരഞ്ഞെടുപ്പിന് ഒരു ദിവസംമാത്രം ശേഷിച്ചിരിക്കെ യുഡിഎഫിന് ഉജ്യല വിജയമാണ് കണക്കുകളും കേരളത്തിൻ്റെ അന്തരീക്ഷവും ചൂണ്ടിക്കാണിക്കപ്പെട്ടുന്നത്. എൽ ഡി.എഫ് ജയിക്കുമെന്ന് ഉറപ്പുള്ളത് 30 മണ്ഡലങ്ങൾ മാത്രം !! 90-100 മണ്ഡലങ്ങൾ യു ഡി എഫ് നേടുമെന്നാണ് പ്രവചനം. ബാക്കി സീറ്റുകൾ അങ്ങോട്ടോ ഇങ്ങോട്ടോ മറിയാം. നാലു ജില്ലകളിലെ മുഴുവൻ സീറ്റുകളും യു ഡി എഫ് നേടിയേക്കാം. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകൾ എടുക്കുമെന്നാണ് കണക്ക്. 10 മന്ത്രിമാർ പരാജയപ്പെടുമത്ര.
ഈ കണക്കുകൾ എൽ ഡി എഫ് വിശ്വാസത്തിലെടുക്കുന്നില്ല . 110 സീറ്റ് തങ്ങൾ നേടുമെന്ന് എൽഡിഎഫ്.

