ഹോർമുസ് തുറക്കാൻ നടപടികള്‍ ആരംഭിച്ച്‌ ഇറാൻ; ഇന്ധന പ്രതിസന്ധിയ്ക്ക് അയവുണ്ടായേക്കും 

ടെഹ്റാൻ: ഹോർമുസ് തുറക്കാൻ നടപടികള്‍ ആരംഭിച്ച്‌ ഇറാൻ. നാളെയോ മറ്റന്നാളോ തുറന്നേക്കും. യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പെട്രോളിയം വാതക (എല്‍പിജി) ഇറക്കുമതിയില്‍ 40% കുറവുണ്ടായി. പ്രതിസന്ധി ഘട്ടത്തിലും നിശ്ചിത ഇന്ത്യൻ കപ്പലുകള്‍ക്ക് സഞ്ചരിക്കാൻ ഇറാൻ അനുമതി നല്‍കിയിരുന്നു. അതേസമയം, 2025 ഡിസംബറിലും 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലും റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി നന്നേ കുറഞ്ഞെങ്കിലും, യുദ്ധത്തെ തുടർന്ന് അമേരിക്ക പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്നിരുന്നു. അംഗോള, ഗാബണ്‍, ഘാന, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും വർദ്ധിച്ചു. മധ്യപൂർവേഷ്യൻ ഉല്‍‌പാദകർ ഹോർമുസിനെ മറികടക്കുന്ന പൈപ്പ്‌ലൈനുകള്‍ വഴി വിതരണങ്ങള്‍ ഭാഗികമായി വഴിതിരിച്ചുവിട്ട് വരികയായിരുന്നു. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് (യാൻബു) പൈപ്പ്‌ലൈനും യുഎഇയുടെ ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈനും ഉപയോഗം വർധിപ്പിച്ചു. ന്നു.

Advertisements

അതേസമയം റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഏപ്രിലിലും തുടരും. അതോടൊപ്പം ഇറാനിയൻ എണ്ണ വാങ്ങാനുള്ള സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ പറയുന്നു. ഏപ്രില്‍ മുതല്‍ ഇന്ത്യയ്ക്ക് വെനിസ്വേലൻ ബാരലുകള്‍ ലഭിച്ചുതുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുമായി ദീർഘകാല കരാറുകളുള്ള ഖത്തർ എനർജി പ്രഖ്യാപിച്ച ഫോഴ്‌സ് മജ്യൂർ, ഹോർമുസിലെ തടസ്സങ്ങള്‍ എന്നിവ കാരണം ദ്രവീകൃത പ്രകൃതിവാതക (എല്‍എൻജി) വിതരണം 92% കുത്തനെ കുറഞ്ഞിരുന്നു. യുഎസ്, ഒമാൻ, അംഗോള, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിയാണ് തുണയായത്. അതേസമയം ആക്രമണം കടുപ്പിച്ച്‌ ഇസ്രായേല്‍. ലബനനില്‍ ഇസ്രായേല്‍ ആക്രമണമുണ്ടായി. നൂറിലധികം കേന്ദ്രങ്ങള്‍ ആക്രമിച്ചു. ഹിസ്ബുള്ളയ്ക്ക് എതിരായ ആക്രമണം തുടരും. ലബനന് വെടിനിർത്തല്‍ ബാധകമല്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.

Hot Topics

Related Articles