പൂഞ്ഞാർ: പോളിങ് ദിനത്തില്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടിയ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി പൂഞ്ഞാർ മണ്ഡലത്തിലെ എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായ സെബാസ്റ്റ്യൻ കുളത്തിങ്കല്‍. മണ്ഡലത്തിലെ കൂവപ്പള്ളി എല്‍ പി സ്കൂളിലെ ബൂത്തിന് അടുത്തായിരുന്നു സംഭവം. ‘ഡിജിപിയുടെ മുകളിലാണ് എന്റെ റാങ്ക്. തന്നെക്കാള്‍ പ്രോട്ടോക്കോള്‍ കൂടിയയാളാണ് ഞാൻ. പറയുന്നത് കേള്‍ക്കണം. 10- 35 വർഷമായി ഞാൻ പണി തുടങ്ങിയിട്ട്. ഇപ്പൊ ഇവിടുത്തെ എം എല്‍ എയാണ്. മെയ് 20നാണ് ഈ നിയമസഭയുടെ കാലാവധി കഴിയുന്നത്. അന്നുവരെ ഞാൻ തന്നെയാണ് എം എല്‍ എ. എല്ലാവരോടും ഒരേ നിയമം മതി.എല്ലാവരോടും ഒരേ നിയമം മതി.ഒരു കാര്യം പറഞ്ഞേക്കാം. ഇലക്ഷനോക്കെ ഇന്നങ്ങ് തീരും കേട്ടോ. ഡിജിപി മുതലുള്ള ഉദ്യോഗസ്ഥന്മാരെ എനിക്കറിയാം’ എന്നാണ് ഉദ്യോഗസ്ഥനോട് എംഎല്‍എ പറഞ്ഞത്.
പോളിംഗ് ബൂത്തിന്റെ നൂറ് മീറ്ററിനുള്ളില്‍ സ്ഥാനാർത്ഥികളുടെ ഹോഡിംഗ്സ് ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കരുതെന്ന തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനെയാണ് എസ്ഐ ചോദ്യം ചെയ്തത്. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥനോട് അകാരണമായി തട്ടിക്കയറുകയായിരുന്നു എംഎല് എ. നിയമം തെറ്റിക്കാൻ പാടില്ലെന്ന് എസ്ഐ ആവർത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥനെ മറുപടി പറയാൻ അനുവാദിക്കാതെയായിരുന്നു സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ ഭീഷണി. ‘അങ്ങനെ പേടിച്ചൊന്നുമല്ല സാറേ ഞങ്ങള്‍ ജീവിക്കുന്നതെന്ന്’ എസ്ഐ മറുപടി നല്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസ് ബിജെപിക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ പറഞ്ഞു. ഇടതു പ്രവർത്തകരെ ടൗണില്‍ നിന്നും വിരട്ടിയോടിക്കാൻ ശ്രമിച്ച പോലീസ് ബിജെപി പ്രവർത്തകരെ നീക്കം ചെയ്യാൻ തയ്യാറായില്ലെന്നും എംഎല്‍എ പറഞ്ഞു. ബിജെപി പ്രവർത്തകർക്ക് പോലീസ് ഒത്താശ ചെയ്തു എന്നതിന്റെ തെളിവാണ് പോലീസ് ചിത്രീകരിച്ച വീഡിയോ പിസി ജോർജിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത് എന്നും എംഎല്‍എ പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാമെന്നും എംഎല്‍എ വ്യക്തമാക്കി എംഎല്‍എ വ്യക്തമാക്കി.

