ദമാം: മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിർത്തലിന് തയ്യാറാവുകയോ ചെയ്തില്ലെങ്കില്‍ ഇറാൻ ചുട്ടെരിക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനങ്ങള്‍ക്ക് ഒടുവില്‍, ട്രംപിന് തന്നെ രണ്ടാഴ്ചത്തെ വെടിനിർത്തല്‍ പ്രഖ്യാപിക്കേണ്ടി വന്നു. യുഎസിന്‍റെ യുദ്ധ നയതന്ത്ര പരാജയം ഇറാൻ ആഘോഷിക്കുകയാണ്. ഫെബ്രുവരി 28 ആരംഭിച്ച് 40 ദിവസങ്ങള്‍ക്ക് ശേഷമാണ് ആദ്യമായി വെടിനിർത്തല്‍ ഇരുപക്ഷവും അംഗീകരിക്കുന്നത്. തങ്ങളുടെ നിർദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് യുഎസിന്‍റെ വെടിനിർത്തലെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷെഷ്കിയാൻ ട്വീറ്റ് ചെയ്തു. ഇതിനിടെ യുഎസിന്‍റെ പരിഹസിച്ച് കൊണ്ട് ഇറാന്‍റെ നിരവധി ഔദ്ധ്യോഗിക ഹാന്‍റിലുകളില്‍ നിന്നും ട്വീറ്റുകള്‍ പ്രവഹിച്ചു.
നഷ്ടപ്പെട്ട താക്കോല്‍ തിരിച്ച് കിട്ടി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തോക്കുകള്‍ നിശബ്ദത പാലിക്കുമ്പോള്‍ ട്രോളുകളിലൂടെ സമൂഹ മാധ്യമങ്ങളിലും ഇറാന്‍ തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിക്കുകയാണ്. ഹോർമൂസ് കടലിടുക്ക് തുറക്കാൻ നേറ്റോയുടെയും യൂറോപ്പിന്‍റെയും എന്തിന് ചൈനയുടെ വരെ പിന്തുണ തേടിയ ട്രംപിന് പക്ഷേ അക്കാര്യത്തില്‍ ഇസ്രയേലിന്‍റെ പിന്തുണ പോലും നേടാൻ കഴിഞ്ഞില്ല. പിന്നാലെ ഹോർമൂസ് തുറന്നില്ലെങ്കില്‍ കടുത്ത നടപടിയെന്ന് ട്രംപ് ആക്രോശിച്ചപ്പോള്‍. ഹോർമൂസിന്‍റെ താക്കോല്‍ കാണാതെ പോയി എന്നായിരുന്നു ഇറാന്‍റെ സിംബാവേ എംബസിയുടെ ഔദ്ധ്യോഗിക ട്വിറ്റർ ഹാന്‍റില്‍ കുറിച്ചത്. ഒടുവില്‍ ഗത്യന്തരമില്ലാതെ പാക് മധ്യസ്ഥ ശ്രമത്തെ തുടർന്ന് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ‘ഞങ്ങള്‍ താക്കോലുകള്‍ കണ്ടെത്തി!’ ഇറാന്‍റെ സിംബാവേ എംബസിയുടെ ഔദ്ധ്യോഗിക ട്വിറ്റർ ഹാന്‍റിലില്‍ നിന്നും കുറിപ്പെത്തി. അതേസമയം ദക്ഷിണാഫ്രക്കയിലെ ഇറാൻ എംബസി ട്വീറ്റ് ചെയ്തത് ‘ഈഷ്, ഒടുവില്‍. ഞാൻ പറഞ്ഞല്ലോ അത് പൂച്ചട്ടിയുടെ അടിയിലാണെന്ന്, മടിയൻ. ‘ എന്നായിരുന്നു.

