തിരുവനന്തപുരം : വെള്ളറടയില്‍ അമ്പലത്തില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന് ഉറങ്ങിപ്പോയി. കുടപ്പനമൂട് ഭഗവതി ക്ഷേത്രത്തില്‍ മോഷ്ടിക്കാൻ കയറിയ തമിഴ്നാട്ടുകാരന് സെന്തില്‍ എന്ന ആളാണ് പിടിയിൽ ആയത്.
കമ്മറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഇയ്യാളെ പോലീസിൽ ഏൽപ്പിച്ചു. ഇവിടെ വൈകുന്നേരം മാത്രം പൂജയുള്ളൂ.
Advertisements
ശ്രീകോവിൽ നട തുറക്കാൻ സാധിക്കാതെ വന്നതോടെ പൂജാരിയാണ് ഇയാളെ കാണുന്നത്.തുടർന്ന് പൊലീസെത്തി ഇയ്യാളെ പിടികൂടി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെന്തിലിന്റെ കയ്യിൽ നിന്ന് സോപ്പ്, എണ്ണ എന്നിവ കണ്ടെടുത്തു.
നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

