വിഷുവിന് വർണ്ണം നിറയ്ക്കാൻ പടക്കവിപണന ശാലകൾ വൈക്കത്ത് വഴിയരികിൽ നിരന്നു തുടങ്ങി 

ഫോട്ടോ: വൈക്കം ചെമ്പിലെ വിഷു പടക്ക വിപണിയിലെ തിരക്ക്

Advertisements

വൈക്കം: വിഷു മഹോത്സവത്തിന് വർണ പകിട്ടേകാൻ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും പടക്കവിപണനശാലകൾ തുടങ്ങി .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഷുപുലരിയെ പ്രകാശമാനമാക്കി സന്തോഷം പങ്കിടാൻ കുട്ടികളും രക്ഷിതാക്കളും പടക്കവിൽപന ശാലകളിൽ ഇഷ്ട ഇനങ്ങള്‍ തെരയുകയാണ്. ശിവകാശി പടക്കങ്ങളും ചൈനീസ് പടക്കങ്ങളും കമ്പനിവിലക്ക് നല്‍കുന്ന ചെമ്പ് കൊച്ചങ്ങാടിയിലെ പി.പി. ഫയര്‍ വര്‍ക്ക്‌സ് പടക്ക കമ്പനിയില്‍ വിഷു എത്തും മുന്‍പേ തിരക്ക് ആരംഭിച്ചു. 300ഓളം പടക്കയിനങ്ങളാണ് ഇവിടെ വിൽപനയ്ക്ക് തയ്യാറാക്കിയിരിക്കുന്നത്. മിതമായ നിരക്കിൽആവശ്യക്കാര്‍ക്ക് നൽകുന്നതിനാൽ ഉപഭോക്താക്കളും തൃപ്‌തരാണെന്ന് കടയുടമ പി.പി. സജീവ്  പറഞ്ഞു. 

12 മുതല്‍ 120 വരെ കളര്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്ന പടക്കങ്ങളും വിവിധ വർണങ്ങളിൽ തീപ്പൊരി ചിതറുന്ന കമ്പിത്തിരികളും മുഖ്യാകർഷണമാണ്. 10 രൂപ മുതൽ 150 രൂപവരെ വിലയുള്ള കമ്പിത്തിരികളുണ്ട്. കമ്പിത്തിരി, മത്താപ്പ്, കുടച്ചക്രം, പമ്പരം എന്നിവ ഇത്തവണ കൂടുതല്‍ പുതുമയോടെയാണ് എത്തിയിരിക്കുന്നത്.  ഒരു തിരി കൊളുത്തി 10 അടിയോളം ഉയരത്തില്‍ മിനിറ്റോളം ദൈര്‍ഘ്യത്തില്‍ പൊട്ടുന്ന കിറ്റ്കാറ്റ് പടക്കം വിഷു വിപണിയുടെ പ്രധാന ഇനങ്ങളില്‍ ഒന്നാണ്.

ആകാശവിസ്മയം തീര്‍ക്കുന്ന കളര്‍ഷോട്ടുകളും മുകളിലേക്ക് കറങ്ങുന്ന ചക്രം, അഞ്ച് കളര്‍ കമ്പിത്തിരി, 16 തരം കുരവപ്പൂ, ഓലപ്പടക്കം, ബട്ടര്‍ഫ്‌ളൈ, പമ്പരം, ഫൗണ്ടന്‍ പൂ, കളര്‍ ട്രീ, ബ്ലൂമൂണ്‍, ഡാന്‍സിങ് ചക്രം തുടങ്ങിയവയ്ക്കും ശബ്ദം കുറഞ്ഞ് വര്‍ണവിസ്മയം തീര്‍ക്കുന്ന ഇനങ്ങള്‍ക്കുമാണ് ആവശ്യക്കാര്‍ ഏറേയും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കാര്യമായ വിലവര്‍ധന പടക്കവിപണിയില്‍ ഉണ്ടായിട്ടില്ലെന്നും പടക്കവ്യാപാരി പി.പി. സജീവ് പറഞ്ഞു.

Hot Topics

Related Articles