ഗുണ്ട് പൊട്ടി നെഞ്ചില്‍ പരുക്ക്; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കൊയിലാണ്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പതിനാറുകാരൻ മരിച്ചു. കൊരയങ്ങാട് തെരുവ് സ്വദേശി അദ്വൈത് ആണ് മരിച്ചത്. വീടിന് സമീപത്തുവെച്ച് കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വീടിന് സമീപത്ത് കൂട്ടുകാർക്കൊപ്പം ‘ഗുണ്ട്’ പൊട്ടിക്കുന്നതിനിടെ അത് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയെത്തുടർന്ന് അദ്വൈതിന്റെ നെഞ്ചിലേറ്റ ഗുരുതരമായ പരുക്കാണ് മരണത്തിന് കാരണമായത്.

Advertisements

Hot Topics

Related Articles