തിരുവനന്തപുരം : കേരളത്തിലെ കടുത്ത വേനല്‍ ചൂടില്‍ വെന്തുരുകുന്നതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഡിമാന്‍ഡ് 6000 മെഗാവാട്ട് പിന്നിട്ടിരിക്കുകയാണ്.ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തിയ 6012 മെഗാവാട്ടാണ് പുതിയ റെക്കോര്‍ഡ്. ഏപ്രില്‍ 13ല്‍ ഉണ്ടായിരുന്ന 5933 മെഗാവാട്ട് എന്ന റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
ഉപഭോഗം വര്‍ധിക്കാന്‍ കാരണം, അതിശക്തമായ ചൂടിനെത്തുടര്‍ന്ന് എസി, കൂളറുകള്‍, ഫാനുകള്‍ എന്നിവയുടെ ഉപയോഗം വലിയ തോതില്‍ വര്‍ധിച്ചതാണ് തിരിച്ചടിയായത്. പ്രതിദിന ഉപഭോഗം 112.52 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. ഉപഭോഗം 6000 മെഗാവാട്ട് കടന്നാല്‍ വിതരണത്തില്‍ പ്രതിസന്ധി ഉണ്ടായേക്കാമെന്ന് കെഎസ്ഇബി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 വരെയുള്ള
സമയത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബോര്‍ഡ്.

