കോട്ടയം പുതുപ്പള്ളി മാങ്ങാനം മന്ദിരത്ത് വയോധികന് കുത്തേറ്റു : റോഡരികിലെ വെയിറ്റിങ് ഷെഡിൽ ഇരുന്ന വയോധികനെ കുത്തിയത് നിരവധി ക്രിമിനൽക്കേസിലെ പ്രതി

കോട്ടയം : കോട്ടയം പുതുപ്പള്ളി മാങ്ങാനം മന്ദിരത്ത് വയോധികന് കുത്തേറ്റു. റോഡരികിലെ വെയിറ്റിങ് ഷെഡിൽ ഇരുന്ന വയോധികനെ വാക്ക് തർക്കത്തെ തുടർന്ന് നിരവധി ക്രിമിനൽക്കേസിലെ പ്രതിയാണ് കുത്തി പരിക്കേൽപ്പിച്ചത്. മാങ്ങാനം മന്ദിരം പൂവാടിയിൽ ജോണി (60) നാണ് കുത്തേറ്റത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ബിനോയി ആണ് കുത്തിയത് എന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി. ഇന്ന് വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം നടന്നത്. മന്ദിരം ജംഗ്ഷനിലെ വെയിറ്റിങ്ങ് ഷെഡിൽ ജോൺ ഇരിക്കുകയായിരുന്നു. ഈ സമയം ഇവിടെ എത്തിയ പ്രതി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും കത്തി ഉപയോഗിച്ച് ജോണിനെ കുത്തുകയുമായിരുന്നു. കുത്തേറ്റ ജോണിനെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പ്രതി സംഭവം സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. സമൂഹത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles