വെച്ചൂർ: വെച്ചൂർ അച്ചിനകത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചതിനെ തുടർന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ ശാന്തിക്കാരന് ദാരുണാന്ത്യം. വെച്ചൂർ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ശാന്തിക്കാനും കുമരകം സ്വദേശിയായ നളനാ(68)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7.30 ഓടെയായിരുന്നു അപകടം. ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുമ്പോൾ മറ്റൊരുഇരുചക്രവാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽറോഡിലേക്ക് തെറിച്ചു വീണ നളൻ ശാന്തിയുടെ ദേഹത്തുകൂടി ടാങ്കർ ലോറി കയറി ഇറങ്ങുകയായിരുന്നു.സംസ്കാരം നാളെ ഏപ്രിൽ 17 വെള്ളിയാഴ്ച വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ.ഭാര്യ : സന്ധ്യ (മറിയപ്പള്ളി തൊട്ടിപ്പറമ്പിൽ കുടുംബാഗം) മക്കൾ : നന്ദു, ആനന്ദു. മരുമക്കൾ : അമൃത (വടകര, തലയോലപ്പറമ്പ്), അർച്ചന (കുമരകം). കല്ലറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു
Advertisements

