കുറവിലങ്ങാട്:കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷത്തിന് നാളെ തുടക്കമാകും. അക്ഷയത്രതീയ മുതൽ പന്ത്രണ്ടു ദിവസമാണ് ജയന്തി ആഘോഷം. ഏപ്രിൽ മുപ്പത്തിനാണ് നരസിംഹജയന്തി. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളും മൂലബിംബത്തിൽ ചാർത്തുന്ന ദശാവതാരം ചന്ദനം ചാർത്ത് നാളെ മുതൽ നടക്കും. വൈകുന്നേരം 5.30 മുതലും രാവിലെ നിർമ്മാല്യത്തിനുമാണ് ദർശനം. പന്ത്രണ്ടു ദിവസവും വൈകിട്ട് ഏഴ് മുതൽ വിവിധ കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
നാളെ നൃത്തനൃത്യങ്ങൾ, തിങ്കളാഴ്ച തിരുവാതിരകളി, ചൊവ്വാഴ്ച കൈകൊട്ടിക്കളി 22 ന് തിരുവാതിരകളി, 23 ന് കൈകൊട്ടിക്കളി, 24 ന് വീരനാട്യം 25 ന് നൃത്തസന്ധ്യ, 26 ന് കലാമണ്ഡലം ജയകുമാർ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ 27 ന് ടോപ്സിങ്ങർ ഗായിക ടെസ്സ ബിജോ അവതരിപ്പിക്കുന്ന സംഗീതാരാധന 28 ന് ഡോ ജയശ്രീ പി ആർ അവതരിപ്പിക്കുന്ന വീണക്കച്ചേരി 29 ന് ശ്രീവത്സം വേണുഗോപാൽ അവതരിപ്പിക്കുന്ന പാഠകം
നരസിംഹജയന്തി ദിനമായ മുപ്പതിനു രാവിലെ പഞ്ചരത്‌നകീർത്താനാലാപനം മാതംഗി സത്യമൂർത്തി ഉൾപ്പടെ പ്രമുഖ സാഗീതജ്ഞർ പങ്കെടുക്കും. 10 മുതൽ കോഴിക്കോട് പ്രശാന്ത്
വർമ്മയുടെ മനസ ജപ ലഹരി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി എഴിനു സംഗീതസന്ധ്യ. നരസിംഹ ജയന്തി ദിനത്തിൽ രാവിലെ ഏഴ് മുതൽ വിദ്യാവിജയത്തിന് വേണ്ടിയുള്ള കദളിക്കുല സമർപ്പണം.12 മുതൽ വർഷത്തിൽ ഒരിക്കൽ നരസിംഹ ജയന്തി ദിനത്തിൽ മാത്രം ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരി യുടെ മുഖ്യ കാർമിക ത്തത്തിൽ നടക്കുന്ന ലക്ഷമീ നരസിംഹപൂജ.
തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന പിറന്നാൾ സദ്യ എന്നിവ നടക്കും.
ആഘോഷ ദിവസങ്ങളിൽ ദിവസവും രാവിലെ ഏഴ് മുതൽ വിവിധ നാരായണീയ സമിതികളുടെ നാരായണീയ പാരായണം നടക്കും. നരസിംഹ ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് അഡ്വ മോൻസ് ജോസഫ് എം എൽ എ നിർവഹിക്കും. തന്ത്രി മണയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ജി പ്രകാശ്, മിനി മത്തായി, കെ കെ ശശികുമാർ, സാം ജോസഫ്, ജയേഷ് പഞ്ചമി, സിൽബി പ്രകാശ് എന്നിവർ പ്രസംഗിക്കും.

