അതിരമ്പുഴ
അതിരമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കിടങ്ങയിൽ കളപ്പുരയ്ക്കൽ കെ. ജെ ജോർജ് (86 റിട്ട. ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, റീ സർവേ ഓഫീസ്, കോട്ടയം). നിര്യാതനായി. കേരള എൻ ജി ഒ അസോസിയേഷൻ മുൻ വൈസ് പ്രസിഡൻ്റ് ആയിരുന്നു. കോട്ടയം ജില്ലയിൽ എൻ ജി ഒ അസോസിയേഷൻ ഉൾപ്പെടെ കോൺഗ്രസിൻ്റെ വിവിധ സർവീസ് സംഘടനകൾ കെട്ടിപ്പെടുക്കുന്നതിൽ നേതൃത്വം വഹിച്ചു. അതിരമ്പുഴ സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മണ്ണാർകുന്ന് സെൻ്റ്. ഗ്രിഗോരിയോസ് പള്ളിയിൽ. മൃതദേഹം തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
ഭാര്യ: ത്രേസ്യാക്കുട്ടി(റിട്ട. അദ്ധ്യാപിക:സെൻ്റ്. മേരീസ് ജി. എച്ച് .എസ് അതിരമ്പുഴ) , തെള്ളകം, കിഴക്കേടത്ത് കുടുംബാംഗമാണ്
മക്കൾ: ഷീബ പ്രിൻസ്(ഫ്രാർമസിസ്റ്റ്, ജനപ്രിയ മെഡിക്കൽസ് ), ദീപ ജെയിൻ( എം സി എച്ച് കോട്ടയം), ഐശ്വര്യ രാജീവ് (അയർലൻഡ്)
മരുമക്കൾ: പ്രിൻസ് ജോസഫ് മേച്ചേരി(വൈക്കം), ജെയിൻ. പി. ജോർജ്ജ് പുളിങ്ങാത്തിൽ( അയർക്കുന്നം), രാജീവ്.പി. ജോൺ പുൽക്കുന്നേൽ, ഉപ്പുതോട്, (അയർലൻഡ്).
കൊച്ചുമക്കൾ: മരിയ, തെരേസ, ജോസ്.പി ബോബിൻ, ഗോഡ്‌വിൻ, എൽവിൻ, മെറിൽ, ഇസബെൽ
അതിരമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കിടങ്ങയിൽ കളപ്പുരയ്ക്കൽ കെ. ജെ. ജോർജിൻ്റെ സംസ്‌കാരം ഏപ്രിൽ 21 ചൊവ്വാഴ്ച
Advertisements

