മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയില്‍ വാഹനാപകടം – വീട്ടമ്മ മരിച്ചു: മരിച്ചത് രാമപുരം സ്വദേശിയുടെ ഭാര്യ

മൂവാറ്റുപുഴ : പെരുമ്പാവൂര്‍ റോഡില്‍ പേഴയ്ക്കാപ്പള്ളിക്ക് സമീപം വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. രാമപുരം അമനകര വടക്കേപാറകുന്നേല്‍ കുര്യാക്കോസിന്റെ (സോയി) ഭാര്യ ഗ്രേസ്(60) ആണ് മരണമടഞ്ഞത്.

Advertisements

ചെന്നൈയില്‍ ജോലിചെയ്യുന്ന മകളുടെ വീട്ടില്‍ പോയ ശേഷം തിരികെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തി അവിടെ നിന്നും അമനകരയിലെ വീട്ടിലേക്ക് പോരുന്നതിന് മദ്ധ്യേയാണ് അപകടം നടന്നത്. ഭര്‍ത്താവ് കുര്യാക്കോസാണ് വാഹനം ഓടിച്ചത്. ഉറങ്ങി പോയി കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Hot Topics

Related Articles